തീപാറുന്ന പോരാട്ടം...ഗുജറാത്തില്‍ ഫലം മാറിമറിയുന്നു,ഗുജറാത്ത് ബിജെപി പിടിച്ചെടുക്കുമോ...

ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാകുന്നു. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ബിജെപി മുന്നിലായിരുന്നെങ്കില്‍ ക്രമേണ കോണ്‍ഗ്രസ് തിരിച്ചുവരുകയായിരുന്നു. ആകെയുള്ള 182 സീറ്റുകളിലെ ലീഡ് നില അറിവായപ്പോള്‍ കോണ്‍ഗ്രസ് 91 സീറ്റിലും ബിജെപി 88 സീറ്റിലും ലീഡ് ചെയ്യുന്നു.
രാജ് കോട്ട് വെസ്റ്റില്‍ മുഖ്യമന്ത്രി വിജയ് രൂപാണി അടക്കം പിന്നിലാണെന്നതാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട്. നേരിയ ലീഡ് മാത്രമാണ് പല മണ്ഡലങ്ങളിലുമുള്ളത്. അതിനാല്‍ തന്നെ ഫലം പ്രവചനാതീതമായി മാറാനാണ് എല്ലാ സാധ്യതയും.
ബിജെപിയുടെ ശക്തികേന്ദ്രമായ പടിഞ്ഞാറന്‍ രാജ്‌കോട്ട് മണ്ഡലത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി പിന്നില്‍. ആദ്യ ഫലസൂചനകളില്‍ മുന്നിട്ടു നിന്നിരുന്ന രൂപാനി പിന്നീട് പിന്നിലേക്കു പോകുന്നതാണ് കാണാന്‍ സാധിക്കുന്നത്. അതേസമയം, മോദിയുടെ മുന്‍ സീറ്റായ മെഹ്‌സാനയില്‍ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ മുന്നിട്ടു നില്‍ക്കുകയാണ്.
https://www.facebook.com/Malayalivartha
























