വിവാദ അഭിമുഖവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയ്ക്ക് അയച്ച നോട്ടിസ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പിന്‍വലിച്ചു

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളപ്പോള്‍ ഗുജറാത്തി ടിവിക്ക് അഭിമുഖം നല്‍കിയതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അയച്ച കാരണംകാണിക്കല്‍ നോട്ടിസ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പിന്‍വലിച്ചു. രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് ഒരു ദിവസം ഉണ്ടായിരിക്കവേയാണ് അഭിമുഖം ചാനല്‍ പ്രക്ഷേപണം ചെയ്തത്. ഇതു ചട്ടലംഘനമാണെന്ന് കാട്ടി ബിജെപി തിരഞ്ഞെടുപ്പ് കമ്മിഷന്് പരാതി നല്‍കിയിരുന്നു. 1951-ലെ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ പരിശോധിക്കാനായി ഒരു കമ്മിറ്റിയെ നിയമിക്കാനും കമ്മിഷന്‍ തീരുമാനിച്ചു.
ഡിജിറ്റല്‍, ഇലക്ട്രോണിക് മാധ്യമങ്ങള്‍ വളരെയധികം വര്‍ധിച്ചതിനാല്‍ നിലവിലെ മാതൃകാ പെരുമാറ്റച്ചട്ടത്തിന് ചില പോരായ്മകളുണ്ട്. നിലവിലെ വെല്ലുവിളികളെ നേരിടാന്‍ തക്ക മാറ്റങ്ങള്‍ ചട്ടങ്ങളില്‍ കൊണ്ടുവരേണ്ടതുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇതിനായി രാഷ്ട്രീയപാര്‍ട്ടികള്‍, മാധ്യമങ്ങള്‍, നാഷനല്‍ ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷന്‍ (എന്‍ബിഎ) തുടങ്ങിയവരില്‍നിന്നു നിര്‍ദേശങ്ങള്‍ ആരായും.
അതേസമയം, ഇനിമുതല്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിന് 48 മണിക്കൂര്‍ മുന്‍പുതൊട്ട് അതുമായി ബന്ധപ്പെടുന്ന ഒരു വിഷയവും പറയരുതെന്ന് കോണ്‍ഗ്രസിന് കമ്മിഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























