പാക്കിസ്ഥാനിലുള്ള ഇന്ത്യന്‍ ഹൈകമ്മീഷന്‍ ഉദ്യോഗസ്ഥരെ ഹണിട്രാപ്പില്‍ കുടുക്കി വിവരങ്ങള്‍ ചോര്‍ത്താന്‍ ഐഎസ്‌ഐ; പൊളിച്ചടുക്കി ഇന്ത്യ...

പാക്കിസ്ഥാനിലുള്ള ഇന്ത്യന്‍ ഹൈകമ്മീഷന്‍ ഉദ്യോഗസ്ഥരെ ഹണിട്രാപ്പില്‍ കുടുക്കി വിവരങ്ങള്‍ ചോര്‍ത്താന്‍ പാക് ചാര സംഘടനയായ ഐഎസ്‌ഐ നടത്തിയ ശ്രമം പരാജയപ്പെടുത്തി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ശ്രമം ഓപ്പറേഷന്‍ തകര്‍ത്തത്.
ലക്ഷ്യമിട്ട ഉദ്യോഗസ്ഥരെ ഡല്‍ഹിയിലേയ്ക്ക് വിളിച്ചു വരുത്തിയതായാണ് സൂചന. ഇവര്‍ക്ക് പിഴവുകള്‍ സംഭവിച്ചിട്ടില്ലെന്നും ഇവര്‍ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. ചാരസംഘടനകള്‍ സ്ത്രീകളെ ഉപയോഗിച്ച് ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തുന്നത് സാധാരണമാണ്. എന്നാല്‍ പാക്കിസ്ഥാനില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ ഇത്തരത്തില്‍ കെണിയില്‍പ്പെടുത്താന്‍ ശ്രമിക്കുന്നത് അപൂര്‍വ്വമാണ്.
സ്ത്രീകള്‍ സമീപിച്ച ഉടനെ ചതി ഊഹിച്ച ഉദ്യോഗസ്ഥര്‍ ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇവരെ ഇന്ത്യയിലേയ്ക്ക് വിളിപ്പിച്ചു. ഔദ്യോഗിക രേഖകള്‍ വിവര്‍ത്തനം ചെയ്യുന്ന വിഭാഗത്തിലെ ഉദ്യോഗസ്ഥരെയാണ് കെണിയില്‍ പെടുത്താന്‍ ശ്രമിച്ചത്.
പാക്കിസ്ഥാനിലെ പ്രാദേശിക ഹോട്ടലുകളില്‍ സ്ത്രീകളെ നിയമിച്ച് ഇന്ത്യന്‍ ഉദ്യോഗസ്ഥരെ നേരത്തേയും കെണിയില്‍ പെടുത്താന്‍ ശ്രമം നടന്നിട്ടുണ്ട്.
സ്ത്രീകള്‍ക്കൊപ്പം കിടക്ക പങ്കിടുന്ന വീഡിയോ തയ്യാറാക്കി ഭീഷണിപ്പെടുത്തി വിവരങ്ങള്‍ ചോര്‍ത്താനാണ് ഇത്തരത്തില്‍ ശ്രമം നടത്തുന്നത്. സംഭവത്തില്‍ എന്ത് നടപടി എടുക്കണമെന്ന് ഇന്ത്യ തീരുമാനിക്കും. മറ്റ് ഏതെങ്കിലും ഉദ്യോഗസ്ഥരെ ഇത്തരത്തില്‍ കെണിയില്‍ പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടോയെന്ന് അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്.
ഐഎസ്‌ഐയ്ക്ക് അഫ്ഗാനിസ്ഥാനിലെ ഇന്ത്യയുടെ വികസന പരിപാടികളെ കുറിച്ചുളള വിവരം കൈമാറിയ മാധുരി ഗുപ്ത എന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥയെ 2010ല്‍ അറസ്റ്റ് ചെയ്തിരുന്നു. യുവാവായ ഒരു ചാരനെ ഉപയോഗിച്ച് പ്രണയം നടിച്ചായിരുന്നു ഐഎസ്‌ഐ അന്ന് പദ്ധതി തയ്യാറാക്കിയത്.
https://www.facebook.com/Malayalivartha
























