കേരള, തമിഴ്‌നാട് തീരങ്ങളില്‍ വ്യാപക നാശം വിതച്ച ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം

കേരള, തമിഴ്‌നാട് തീരങ്ങളില്‍ വ്യാപക നാശം വിതച്ച ഓഖിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം. കേരളത്തില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നുമുള്ള എംപിമാരാണ് പാര്‍ലമെന്റില്‍ പ്രതിഷേധിക്കുന്നത്.
ഓഖി ദുരന്തം ചര്‍ച്ച ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷ പാര്‍ട്ടികളുടെ ബഹളത്തെ തുടര്‍ന്നു ലോക്‌സഭ നിര്‍ത്തിവച്ചു.അതേസമയം ഓഖി ദുരന്തത്തില്‍ പാര്‍ലമെന്റ് അനുശോചനം രേഖപ്പെടുത്തി.'
https://www.facebook.com/Malayalivartha
























