Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...

ഗുജറാത്തിലും ഹിമാചൽ പ്രദേശിലും ബിജെപി

18 DECEMBER 2017 03:10 PM IST
മലയാളി വാര്‍ത്ത

More Stories...

തടവുകാരെ തന്റെ താമസ സ്ഥലം വൃത്തിയാക്കാന്‍ കൊണ്ടുപോയ ജയിലര്‍ അറസ്റ്റില്‍

നവദമ്പതികളുടെ മൃതദേഹം പുഴയില്‍ ഇരുമ്പുചങ്ങലകൊണ്ട് കാലുകളില്‍ ബന്ധിച്ച നിലയില്‍

സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..

കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം

സങ്കടക്കാഴ്ചയായി... ബംഗളുരുവിൽ ബൈക്കപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം

ആദ്യന്തം ട്വന്റി 20 ക്രിക്കറ്റിന്റെ ആവേശം നിറഞ്ഞു നിന്ന വോട്ടെണ്ണലിനൊടുവിൽ ബി.ജെ.പി തുടർച്ചയായ ആറാം തവണയും ഗുജറാത്തിൽ അധികാരം നിലനിറുത്തി. 182 അംഗ നിയമസഭയിൽ 105 സീറ്റ് നേടിയായിരുന്നു ബി.ജെ.പിയുടെ വിജയം. 2012ലേതുപോലെ അനായാസം വിജയത്തിലെത്താൻ ബി.ജെ.പിക്ക് കഴിഞ്ഞില്ല. കഴിഞ്ഞ തവണ 115 സീറ്റായിരുന്നു ബി.ജെ.പിക്ക് ലഭിച്ചത്. 10 സീറ്റുകളുടെ കുറവുണ്ടായത് ഇപ്പോഴത്തെ സാഹചര്യത്തിൽ ബി.ജെ.പിക്ക് കടുത്ത ആശങ്ക ഉണ്ടാക്കുമെന്ന് ഉറപ്പാണ്. അതേസമയം, 2012ൽ 61 സീറ്റ് നേടിയ കോൺഗ്രസ്, പാർട്ടി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രഭാവത്തിൽ സീറ്റ് നില 72 ആയി ഉയർത്തി. വോട്ടെണ്ണലിനിടെ ഒരവസരത്തിൽ കോൺഗ്രസ് ബി.ജെ.പിയെ മറികടക്കുകയും ചെയ്തു. മറ്റുള്ള പാർട്ടികൾ അഞ്ച് സീറ്റ് നേടി.

രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ ബി.ജെ.പിയുടെ മുന്നേറ്റമായിരുന്നു കണ്ടത്. എന്നാൽ, മുക്കാൽ മണിക്കൂർ പിന്നിട്ടതോടെ ഒട്ടും പിന്നോട്ടില്ലെന്ന സൂചനയുമായി കോൺഗ്രസും ബി.ജെ.പിക്കൊപ്പം കുതിച്ചു. കോൺഗ്രസിന്റെ അപ്രതീക്ഷിത മുന്നേറ്റം കണ്ട് അന്പരന്ന ബി.ജെ.പി ക്യാന്പ് മ്ളാനമായി. കോൺഗ്രസ് ബി.ജെ.പിയെ മറികടന്ന അവസരത്തിൽ അവരുടെ നേതാക്കൾ ആരും തന്നെ മാദ്ധ്യമങ്ങളോട് സംസാരിക്കാൻ പോലും തയ്യാറായില്ല. എന്നാൽ, വീണ്ടും കേവല ഭൂരിപക്ഷമെന്ന 92 സീറ്റ് കടന്നതോടെ ബി.ജെ.പി ക്യാന്പിലേക്ക് ആവേശം മടങ്ങിയെത്തി.

ഗുജറാത്തിൽ കോൺഗ്രസിന് അധികാരത്തിൽ മടങ്ങി എത്താനായില്ലെങ്കിലും നില മെച്ചപ്പെടുത്താനായത് പാർട്ടി അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്ത രാഹുലിന്റെ നേട്ടമായി. ഗുജറാത്തിൽ ക്യാന്പ് ചെയ്ത് രാഹുൽ നടത്തിയ തിരഞ്ഞെടുപ്പ് പ്രചരണം അവർക്ക് നല്ലതോതിൽ ഗുണം ചെയ്തു. ഇനി നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്കും പ്രവർത്തകർക്കും ആത്മവിശ്വാസം പകരാൻ രാഹുലിനായി എന്നതും നേട്ടമായി. കഴ‌ിഞ്ഞ കുറേ തിരഞ്ഞെടുപ്പുകളിൽ തിരിച്ചടി മാത്രം കിട്ടിയ കോൺഗ്രസിന് പുതിയൊരു ഊർജമാണ് ഈ തിരഞ്ഞെടുപ്പ് ഫലം നൽകുന്നത്. ഭരണത്തിലെത്താൻ കഴിഞ്ഞില്ലെങ്കിലും മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിൽ ബി.ജെ.പിയെ വിയർപ്പിക്കാൻ കഴിഞ്ഞുവെന്നത് കോൺഗ്രസിന്റെ നേട്ടമാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും നേർക്കുനേർ പോരാട്ടമായിരുന്നു ഗുജറാത്തിൽ. മോദിയും ഡസനിലധികം കേന്ദ്രമന്ത്രിമാരും ഗുജറാത്തിൽ പ്രചാരണത്തിന് ഇറങ്ങിയിരുന്നു. എന്നാൽ, അതിനുതക്ക വിജയം ഗുജറാത്തിൽ നേടാനായില്ലെന്നാണ് വിലയിരുത്തൽ. അതേസമയം, ദളിത്, പിന്നാക്ക വിഭാഗങ്ങളിലെ യുവാക്കളായ നേതാക്കളെ ഒപ്പം കൂട്ടാൻ കഴിഞ്ഞതും കോൺഗ്രസിന് നില മെച്ചപ്പെടുത്താൻ സാധിച്ചു. രാജ്കോട്ട്, സൂററ്റ്, വഡോദര മേഖലകളിൽ ബി.ജെ.പിക്ക് തിരിച്ചടിയായിരുന്നു. നഗരമേഖലയിൽ സമ്മിശ്ര പ്രതികരണവും. അതേസമയം, ആദിവാസി മേഖല ബി.ജെ.പിയെ കൈവിടാതിരുന്നതും തുണയായി. സൗരാഷ്ട്രയിലും വടക്കൻ ഗുജറാത്തിലും കോൺഗ്രസ് നേട്ടമുണ്ടാക്കി. എന്നാൽ, തെക്കൻ, മദ്ധ്യ ഗുജറാത്തുകൾ ബി.ജെ.പിയെ കൈവിട്ടില്ല. പക്ഷേ, പാട്ടിദാർമാർക്ക് സ്വാധീനമുള്ള സൗരാഷ്ട്ര ബി.ജെ.പിയെ തുണച്ചില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്  (4 hours ago)

തടവുകാരെ തന്റെ താമസ സ്ഥലം വൃത്തിയാക്കാന്‍ കൊണ്ടുപോയ ജയിലര്‍ അറസ്റ്റില്‍  (4 hours ago)

നവദമ്പതികളുടെ മൃതദേഹം പുഴയില്‍ ഇരുമ്പുചങ്ങലകൊണ്ട് കാലുകളില്‍ ബന്ധിച്ച നിലയില്‍  (5 hours ago)

ആസൂത്രണ ബോര്‍ഡ് പരീക്ഷ പുനര്‍മൂല്യ നിര്‍ണയ ഫലം പ്രഖ്യാപിച്ചു  (6 hours ago)

ബസ് ഫുട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം  (7 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു: പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (7 hours ago)

കളമശേരിയില്‍ സ്പായില്‍ ജോലിക്കെത്തിയ യുവതിക്കു നേരെ ലൈംഗികാതിക്രമം  (9 hours ago)

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്  (9 hours ago)

സംസ്ഥാനത്തെ സ്കൂൾ കുട്ടികളെ പട്ടിണിക്കിടുന്ന തീർത്തും മനുഷ്യത്വരഹിതവും പ്രതിഷേധാർഹവുമായ ഭരണനയമാണ് ഇപ്പോൾ നടക്കുന്നത്; ക്ഷേമ-ആശ്വാസ പദ്ധതികളോട് പുറംതിരിഞ്ഞുനിൽക്കുന്ന സർക്കാർ സ്കൂൾ കുട്ടികളുടെ ഉച്ചഭക്  (10 hours ago)

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനായി കേരള പൊലീസിന് പ്രത്യേക പരിശീലനം നൽകുന്ന ‘തൂഫാൻ മെന്റർ–അമൃത’ പരിശീലന പരിപാടി; ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു  (10 hours ago)

ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി മല്ലികാ സുകുമാരന്‍  (10 hours ago)

മുതിർന്ന കർഷകരെ ആദരിക്കുകയും അവർക്ക് അർഹമായ പരിഗണന നൽകുകയും ചെയ്യേണ്ടതിന് പകരം പ്രായത്തിന്റെ പേരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ശരിയായ നടപടിയല്ല; കർഷകർക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരുന്ന സാഹചര്യം ഒര  (10 hours ago)

പഠനസമ്മർദ്ദം, പരീക്ഷാഭയം, ഉത്കണ്ഠ, ഒറ്റപ്പെടൽ തുടങ്ങിയ മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളെ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ കൗൺസലിംഗും മാനസികാരോഗ്യ പിന്തുണയും തുടർപരിചരണവും ലഭ്യമാക്കും;'' സന്തോ  (10 hours ago)

കള്ളക്കടൽ പ്രതിഭാസം; ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (10 hours ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 13214 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 12246  (10 hours ago)

Malayali Vartha Recommends