നല്ല ഭരണത്തിന് ജനംനല്‍കിയ സമ്മാനമാണ് ഗുജറാത്തിലെയും ഹിമാചലിലെയും വിജയമെന്ന് മോദി

സദ്ഭരണത്തിനും വികസനത്തിനും ജനങ്ങള്‍ നല്‍കിയ സമ്മാനമാണ് ഗുജറാത്തിലെയും ഹിമാചല്‍പ്രദേശിലെയും തെരഞ്ഞെടുപ്പ് വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ട് സംസ്ഥാനങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ അധ്വാനിച്ചു. അവരെ അഭിനന്ദിക്കുന്നു. അവരുടെ കഠിനാധ്വാനം പാര്‍ട്ടിയുടെ വിജയത്തിന്റെ പ്രധാനഘടകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഗുജറാത്തില്‍ തുടര്‍ച്ചായായി ആറാംതവണയാണ് അധികാരത്തിലേറുന്നത്. ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങളുടെ മുന്നില്‍ ശിരസ് നമുക്കുന്നു. ജനങ്ങളുടെ ആഗ്രഹങ്ങള്‍ക്ക് അനുസരിച്ചുള്ള വികസനപ്രവര്‍ത്തനങ്ങളായിരിക്കും രണ്ട് സംസ്ഥാനങ്ങളില്‍ നടത്തുക. ജനങ്ങള്‍ക്കായി അശ്രാന്തം പരിശ്രമിക്കുമെന്നും മോദി ട്വീറ്റ് ചെയ്തു.
കോണ്‍ഗ്രസ് ഭരിച്ചിരുന്ന ഹിമാചല്‍ പ്രദേശില്‍ നിന്ന് ഇത്തവണ ബി.ജെ.പി അധികാരം തിരിച്ചുപിടിക്കുകയായിരുന്നു. കുറേ കാലങ്ങളായി ബി.ജെ.പിയും കോണ്‍ഗ്രസും മാറിമാറിയാണ് ഇവിടെ ഭരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന പ്രേംകുമാര്‍ ധുമല്‍ പരാജയപ്പെട്ടത് ബി.ജെപിക്ക് ഇവിടെ വലിയ തിരിച്ചടിയായി.
https://www.facebook.com/Malayalivartha
























