വിജയത്തിന് അഭിനന്ദനങ്ങൾ ;പക്ഷെ ശരിക്കും നിങ്ങൾ സന്തോഷവാനാണോ; എവിടെ 150 സീറ്റ്; പ്രധാനമന്ത്രിയോട് ചോദ്യങ്ങളുമായി പ്രകാശ് രാജ്

ഗുജറാത്തിലെയും ഹിമാചല്‍പ്രദേശിലെയും ബി.ജെ.പിയുടെ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി മോദിയോട് ചോദ്യങ്ങളുമായി നടന്‍ പ്രകാശ് രാജ്. ബിജെപിയുടെ വിജയത്തിൽ അഭിനന്ദനങ്ങൾ നേരുന്നതായും എന്നാൽ താങ്കൾ പറഞ്ഞ 150 സീറ്റുകള്‍ എവിടെ പോയെന്നും അദ്ദേഹം ചോദിച്ചു.
വിജയത്തിൽ നിങ്ങള്‍ ശരിക്കും സന്തോഷവാനാണോയെന്നും പ്രകാശ് രാജ് തന്റെ ട്വിറ്ററിലൂടെ ചോദിച്ചു.ജസ്റ്റ് ആസ്കിങ് എന്ന ഹാഷ്ടാഗോടെ ആയിരുന്നു പ്രകാശ് രാജിന്റെ ട്വീറ്റ്.
ട്വീറ്റിനൊപ്പം ഒരു കുറിപ്പും അദ്ദേഹം ചേർത്തിരുന്നു.
എന്റെ പ്രിയപ്പെട്ട പ്രധാനമന്ത്രിക്ക്
ഡിയര്‍ സര്‍
അഭിനന്ദനങ്ങള്‍. നിങ്ങളുടെ വികസനം കൊണ്ട് തൂത്തുവാരാമെന്നായിരുന്നല്ലേ വിചാരിച്ചിരുന്നത്. എന്തു സംഭവിച്ചു 150 ന്.
യാഥാര്‍ഥ്യം മനസ്സിലാക്കാന്‍ ഒരുനിമിഷം നില്‍ക്കുമോ?
എ)ഭിന്നിപ്പിക്കല്‍ രാഷ്ട്രീയം ഫലം കണ്ടില്ല.
ബി) പാകിസ്താന്‍, മതം, ജാതി, ഭീഷണി ഉയര്‍ത്തുന്ന സംഘങ്ങള്‍ക്ക് പിന്തുണ നല്‍കല്‍, വ്യക്തിതാത്പര്യങ്ങള്‍ പരിഹരിക്കാനുള്ള അഹങ്കാരം എന്നിവയെക്കാള്‍ വലിയ പ്രശ്നങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്.
സി) യഥാര്‍ഥ ഗ്രാമീണ പ്രശ്നങ്ങളുണ്ട്
കര്‍ഷകരുടെയും പാവപ്പെട്ടവരുടെയും ഗ്രാമീണ ഇന്ത്യയുടെയും അവഗണിക്കപ്പെട്ട ശ്ബ്ദം കുറച്ചുകൂടി ഉച്ചത്തിലായി. താങ്കള്‍ക്ക് കേള്‍ക്കാന്‍ സാധിക്കുന്നുണ്ടോ ?
#ജസ്റ്റ് ആസ്കിങ്
https://www.facebook.com/Malayalivartha
























