ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലത്തിൽ സംതൃപ്തൻ; പ്രതികരണവുമായി രാഹുൽഗാന്ധി

ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തില്‍ സംതൃപ്തനാണെന്നും നിരാശയില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജനവിധി അംഗീകരിക്കുന്നുവെന്നും ജനങ്ങളുടെ സ്നേഹത്തിന് നന്ദിയുണ്ടെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുൽഗാന്ധിയും മുഖാമുഖം ഏറ്റുമുട്ടിയ തെരഞ്ഞെടുപ്പായിരുന്നു ഗുജറാത്ത് തെരഞ്ഞെടുപ്പ്.
തെരഞ്ഞെടുപ്പിൽ ബിജെപി കേവല ഭൂരിപക്ഷം നേടിയെങ്കിലും മികച്ച പ്രകടനം നടത്താൻ കോൺഗ്രസ്സിന് സാധിച്ചത് കോൺഗ്രസ്സ് നേതൃത്വത്തിന് ആശ്വാസകരമാണ്. എന്നാൽ 150 സീറ്റ് ലക്ഷ്യമിട്ട ബിജെപിക്ക് കനത്ത തിരിച്ചടിയായി ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം. എന്നാൽ ഹിമാചൽപ്രദേശിൽ ഭരണം തിരിച്ചു പിടിയ്ക്കാൻ കഴിഞ്ഞത് ബിജെപിക്ക് നേട്ടമാണ്.
https://www.facebook.com/Malayalivartha
























