പണം ഉണ്ടായിട്ട് കാര്യമില്ല... മദ്യലഹരിയില്‍ വ്യവസായിക്ക് പറ്റിയത്?

മദ്യലഹരിയില്‍ വ്യവസായിക്ക് പറ്റിയത് ആരെയും ചിരിപ്പിക്കും. ഔഡി കാറില്‍ വന്നയാള്‍ വീട്ടിലേയ്ക്ക് പോയത് ആംബുലന്‍സ് ഒഡിച്ച്. തന്റെ ഔഡി കാറാണെന്ന് കരുതിയാണ് വ്യവസായി ആംബുലന്‍സ് ഓടിച്ച് വീട്ടിലേക്ക് പോയത്. ചെന്നൈയിലാണ് സംഭവം. ആശുപത്രിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള വീട്ടില്‍ എത്തും വരെ ഇയാള്‍ താന്‍ ഓടിക്കുന്നത് തന്റെ ഔഡി കാറല്ലെന്നും ഓംനി ആംബുലന്‍സാണെന്നും തിരിച്ചറിഞ്ഞില്ല.
ഞായറാഴ്ച രാത്രി ചെന്നൈയിലെ തൗസന്‍ഡ് ലൈറ്റ്‌സ് ഏരിയയിലെ ആശുപത്രിയില്‍ തന്റെ സുഹൃത്തിനെ കൊണ്ടു വന്നതായിരുന്നു സഥലത്തെ പ്രമുഖ വ്യവസായി. തന്റെ ഔഡി കാറിലായിരുന്നു ഇയാള്‍ നിസാര പരിക്കുകളുള്ള സുഹൃത്തിനു ചികിത്സ തേടി എത്തിയത്. സുഹൃത്തിനെ ആശുപത്രിയില്‍ ഇറക്കിയ ശേഷം ഇയാള്‍ തിരിച്ചു വീട്ടിലേക്ക് പുറപ്പെട്ടപ്പോഴായിരുന്നു അബദ്ധം.
മദ്യലഹരിയില്‍ തന്റെ ഔഡി കാറിന് പകരം ആശുപത്രിക്ക് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന മാരുതി ഓംനി ആംബുലന്‍സിലേക്കാണ് ഇയാള്‍ കയറിയത്. തുടര്‍ന്ന് ഇയാള്‍ ആംബുലന്‍സുമായി വീട്ടിലേക്ക് പോകുകയും ചെയ്തു.ആശുപത്രിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള വീട്ടില്‍ എത്തും വരെ ഇയാള്‍ താന്‍ ഓടിക്കുന്നത് തന്റെ ഔഡി കാറല്ലെന്നും ഓംനി ആംബുലന്‍സാണെന്നും തിരിച്ചറിഞ്ഞില്ലെന്നതാണ് രസകരം.
പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ആംബുലന്‍സ് കാണാനില്ലെന്ന കാര്യം ആശുപത്രി അധികൃതര്‍ അറിയുന്നത്. ഉടന്‍ തന്നെ ഇക്കാര്യം പൊലീസിനെ അറിയിച്ചു. ആംബുലന്‍സിനായി പൊലീസ് തിരച്ചില്‍ തുടങ്ങിയതിന് തൊട്ടുപിന്നാലെ കാണാതായ ആംബുലസുമായി വ്യവസായിയുടെ ജീവനക്കാരന്‍ ആശുപത്രിയിലെത്തി. മുതലാളിക്ക് ഒരു അബദ്ധം പറ്റിയതാണെന്നും ക്ഷമ ചോദിക്കുന്നതായും ജീവനക്കാരന്‍ പറഞ്ഞു. സംഭവത്തില്‍ ഇതുവരെ കേസെടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha
























