ഉദ്ഘാടന യാത്രയ്ക്കിടെ ട്രെയിന്‍ പാളം തെറ്റി 6 മരണം

വളരെ സന്തോഷപൂര്‍വം തുടങ്ങിയ യാത്ര വളരെപ്പെട്ടെന്ന് സങ്കടത്തില്‍ അവസാനിച്ചു. അമേരിക്കയിലെ വാഷിംഗ്ടണിലാണ് ദുരന്തമുണ്ടായത്. ആംട്രാക് പാസഞ്ചര്‍ ട്രെയിനാണ് പാളം തെറ്റി ആറ് പേര്‍ മരിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. സീറ്റിലില്‍ നിന്ന് പോര്‍ട്ട്‌ലന്‍ഡിലേക്കുള്ള ഉദ്ഘാടന യാത്രയിലാണ് ട്രെയിന്‍ അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ പെട്ട പലരുടേയും നില ഗുരുതരമാണ്. പിയേഴ്‌സ് കൗണ്ടിയിലെ റെയില്‍വേ മേല്‍പ്പാലത്തില്‍ നിന്ന് പാളം തെറ്റി ബോഗികള്‍ താഴേക്ക് പതിക്കുകയായിരുന്നു. പാലത്തിന് താഴെയുള്ള അന്തര്‍സംസ്ഥാന പാതയിലേക്കാണ് ബോഗികള്‍ പതിച്ചത്.
പരിക്കേറ്റ എഴുപതോളം യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണ സംഖ്യ ഉയരാന്‍ സാധ്യതയുള്ളതായാണ് വിവരം.
https://www.facebook.com/Malayalivartha
























