ഇനി കോൺഗ്രസ് 2024ലെ തിരഞ്ഞെടുപ്പിനു തയാറെടുത്താൽ മതി; യോഗി ആദിത്യനാഥ്

ഗുജറാത്തും ഹിമാചലും ബിജെപി കയ്യടക്കിയതോടെ ഇനി വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് കോൺഗ്രസ് നോക്കണ്ടെന്ന് ഉത്തര്‍പേദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിയമസഭയുടെ ശീതകാല സമ്മേളനത്തിനെത്തിയപ്പോൾ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.
അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് കോൺഗ്രസ് ഇനി നോക്കേണ്ടെന്നും കോൺഗ്രസ് ഇനി 2024ലെ തിരഞ്ഞെടുപ്പിനുവേണ്ടി തയാറെടുത്താൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
'2019ൽ ബിജെപിയുടെ വിജയം നിശ്ചയമാണ്. വികസനോന്മുഖമായ രാഷ്ട്രീയമെന്നതിലാണു വിശ്വസിക്കുന്നതെന്നു ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും ജനങ്ങൾ തെളിയിച്ചു'- അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























