ബിജെപിയെ പരിഹസിച്ച് ഹാര്‍ദിക് പട്ടേല്‍ ;ഗുജറാത്തില്‍ ബിജെപിയുടെ വിജയം തട്ടിപ്പിലൂടെയാണെന്ന വാദത്തിലുറച്ച് ഹാര്‍ദിക് ; വോട്ടിങ് മെഷീനില്‍ ക്രമക്കേട് നടത്തി വിജയിച്ച ബിജെപിയെ അഭിനന്ദിച്ച് ഹാർദിക്കിന്റെ പരിഹാസം

ഗുജറാത്തില്‍ ബിജെപിയുടെ വിജയം തട്ടിപ്പിലൂടെയാണെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് പട്ടീദാര്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍. വോട്ടിങ് മെഷീനില്‍ ക്രമക്കേട് നടത്തിയതിനാലാണ് ബി ജെ പി ജയിച്ചതെന്ന് പട്ടേല്‍ പറയുന്നു. സൂറത്ത്, രാജ്കോട്ട് മേഖലകളില്‍ വോട്ടിങ് മെഷീനുകളില്‍ ക്രമേക്കേട് നടന്നിട്ടുണ്ടെന്നാണ് പട്ടേല്‍ പറയുന്നത്.
വോട്ടിങ് മെഷീനില്‍ ക്രമക്കേട് നടത്തി വിജയിച്ച ബിജെപിയെ താന്‍ അഭിനന്ദിക്കുകയാണെന്നും ഹാര്‍ദിക് പട്ടേല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നേരത്തേ വോട്ടിങ് മെഷീനില്‍ വലിയ തോതില്‍ ക്രമക്കേട് നടത്തുന്നതായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പട്ടേലും ഈ വാര്‍ത്തയെ പിന്തുണച്ചിരുന്നു.
പട്ടേലടക്കമുള്ളവരുടെ ആരോപണം ശക്തമായതോടെ ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളില്‍ ബ്ലൂടൂത്തും വൈഫൈയും ഉപയോഗിച്ച് ക്രമക്കേട് നടത്തിയിട്ടുണ്ടെന്ന ആരോപണങ്ങള്‍ നിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയിരുന്നു. വിദഗ്ധ സാങ്കേതിക സംഘം പരിശോധന നടത്തിയെങ്കിലും ആരോപണത്തെ സാധൂകരിക്കുന്ന ഒന്നും തന്നെ ലഭിച്ചില്ല.
https://www.facebook.com/Malayalivartha
























