ജമ്മു കാഷ്മീരില്‍ സുരക്ഷാസേന രണ്ടു ഭീകരരെ വധിച്ചു

ജമ്മു കാഷ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സേന വെടിവച്ചു കൊന്നു. തിങ്കളാഴ്ച രാത്രിയില്‍ ഷോപ്പിയാനിലെ വാനിപോര മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. മേഖലയിലേക്ക് കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ അയച്ചിട്ടുണ്ട്.
ഭീകരര്‍ ഒളിച്ചിരിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യവും പോലീസും സംയുക്തമായി തെരച്ചില്‍ നടത്തുന്നതിനിടെയാണ് വെടിവയ്പുണ്ടായത്. സുരക്ഷാസേനയുടെ ശക്തമായ പ്രത്യാക്രമണത്തിലാണ് രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha
























