സ്വകാര്യ സ്കൂളുകളിലെ ക്രിസ്‌തുമസ് ആഘോഷങ്ങളില്‍ ഹിന്ദുക്കളായ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ മുന്നറിയിപ്പ്

ഉത്തർപ്രദേശ് സ്വകാര്യ സ്കൂളുകളിൽ ക്രിസ്തീയത പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഹിന്ദു ജാഗരണ്‍ മഞ്ച് എന്ന സംഘപരിവാർ സംഘടന രംഗത്ത്. ക്രിസ്‌തുമസ് ആഘോഷങ്ങളില്‍ ഹിന്ദുക്കളായ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് ഇവർ സ്കൂൾ അധികൃതർക്ക് മുന്നറിയിപ്പ് നൽകി.
മുന്നറിയിപ്പ് അനുസരിച്ചില്ലെങ്കില്‍ സ്കൂളുകള്‍ക്ക് പുറത്ത് പ്രതിഷേധം സംഘടിപ്പിക്കാനും സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്. ഇത്തരം ആഘോഷങ്ങള്‍ക്കായി ഹിന്ദുക്കളായ കുട്ടികളില്‍ നിന്ന് പണപ്പിരിവ് നടത്തരുതെന്നും സംഘടന ഭീഷണിപ്പെടുത്തി.
ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവർത്തകർ സ്കൂളുകളിൽ നേരിട്ടെത്തിയാണ് മുന്നറിയിപ്പ് നൽകിയത്. ആരെങ്കിലും ക്രിസ്തുമസ് ആഘോഷിക്കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും ഹിന്ദുക്കളില്‍ നിന്ന് നിര്‍ബന്ധിച്ച് പിരിവ് വാങ്ങുരുതെന്നാണ് ഞങ്ങളുടെ ആവശ്യമെന്നും ഹിന്ദു ജാഗരണ്‍ മഞ്ച് സംസ്ഥാന അധ്യക്ഷന്‍ വിജയ് ബഹദൂര്‍ സിങ് പറഞ്ഞു.
ഇക്കാര്യം സ്കൂള്‍ പ്രധാന അധ്യാപകനേയും മാനേജ്മെന്റിനേയും വാക്കാലും കത്തിലൂടെയും അറിയിച്ചിട്ടുണ്ട്. ജില്ലാ യൂണിറ്റുകളോട് ഇങ്ങനെ പരിപാടികള്‍ നടത്തുന്ന സ്കൂളുകളുടെ കണക്ക് തയ്യാറാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു ഭീഷണിയെകുറിച്ച് തങ്ങള്‍ക്കറിവില്ലെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രതികരിച്ചത്.
https://www.facebook.com/Malayalivartha
























