ഗുജറാത്തിൽ ധാർമിക വിജയം കോണ്‍ഗ്രസിന്; മോദിയുടെ വിശ്വാസ്യത തകര്‍ന്നുവെന്ന് രാഹുല്‍ ഗാന്ധി

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ധാര്‍മിക വിജയം കോണ്‍ഗ്രസിനാണെന്ന് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വാസ്യതയ്ക്ക് സ്വന്തം തട്ടകത്തില്‍ തന്നെ കോട്ടം തട്ടിയിരിക്കുകയാണ്. മോദി മോഡലിനെ ഗുജറാത്തിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞു. ബിജെപിക്ക് ഞെട്ടല്‍ സമ്മാനിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചെന്നും രാഹുല്‍ പറഞ്ഞു.
ഏറ്റവും നല്ല പ്രകടനമാണ് ഗുജറാത്തില്‍ കോണ്‍ഗ്രസ് കാഴ്ചവച്ചത്. മൂന്നു ദശകങ്ങള്‍ക്കിടെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണ് ബിജെപി നേടിയത്. വിദ്വേഷവും പണവുമുപയോഗിച്ച് കാര്യങ്ങളെ പൂര്‍ണമായും കൈയിലെടുക്കാന്‍ സാധിക്കില്ലെന്ന സന്ദേശമാണ് ഗുജറാത്ത് നല്‍കുന്നതെന്നും രാഹുല്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























