ഇന്ത്യയിൽ നിന്നും പണം സമ്പാദിച്ചിട്ട് ഇറ്റലിയിൽ പോയി കല്യാണം കഴിച്ച വിരാട് കോഹ്ലി ദേശസ്നേഹിയല്ലെന്ന് ബിജെപി എംഎൽഎ

ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും ബോളിവുഡ് സുന്ദരി അനുഷ്ക ശർമയും ഇറ്റലിയിൽ വച്ച് വിവാഹിതരായത് വലിയ വാർത്തയായിരുന്നു. ഏറെനാളത്തെ പ്രണയത്തിനുശേഷം ഒന്നിച്ച ഇവരെ ആശംസകൾകൊണ്ടു മൂടി. എന്നാൽ ഇറ്റലിയിൽ പോയി വിവാഹം ചെയ്ത വിരാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ബിജെപി എംഎൽഎ.
മധ്യപ്രദേശിലെ ഗുണയിൽനിന്നുള്ള ബിജെപി എംഎൽഎ പന്നാലാൽ ശാക്യയാണ് വിരാട് കോഹ്ലി ഇന്ത്യയിൽ വിവാഹം നടത്താതിരുന്നതിനെ വിമർശിച്ചു രംഗത്തെത്തിയത്. 'വിരാട് ഇന്ത്യയിലാണ് പണം സമ്പാദിക്കുന്നത്. എന്നാൽ അദ്ദേഹത്തിന് ഇന്ത്യയിലെ ഒരു സ്ഥലവും വിവാഹത്തിനായി കണ്ടെത്താനായില്ല. ഹിന്ദുസ്ഥാൻ തൊട്ടുകൂടാൻ കഴിയാത്ത രാജ്യമാണോ? രാമൻ, കൃഷ്ണൻ, വിക്രമാദിത്യൻ, യുധിഷ്ഠിരൻ എന്നിവരൊക്കെ ഈ മണ്ണിലാണ് വിവാഹം ചെയ്തത്. നിങ്ങളും ഈ മണ്ണിലായിരിക്കും വിവാഹം നടത്തിയത്.
വിവാഹം കഴിക്കാനായി ആരും വിദേശത്തേക്കു പോകാറില്ല. കോഹ്ലി ഇന്ത്യയിൽനിന്നു പണം സമ്പാദിച്ച് ഇറ്റലിയിൽ ശതകോടികൾ ചെലവഴിക്കുന്നു. അയാൾക്ക് ഇന്ത്യയോടു തരിമ്പും ബഹുമാനമില്ല. ഒരു ദേശസ്നേഹിയല്ലെന്ന് കോഹ്ലി തെളിയിച്ചിരിക്കുന്നു. ഇറ്റലിയിൽനിന്നുള്ള നൃത്തക്കാരികൾവരെ ഇന്ത്യയിൽ ലക്ഷാധിപതികളാകുമ്പോൾ കോഹ്ലി ഇറ്റലിയിലെത്തി പണം ചെലവഴിക്കുകയാണ്'- അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























