'കോണ്‍ഗ്രസിനെ വിജയിപ്പിച്ചത് ഞാനാണ്; ഞാൻ കാരണമാണ് വോട്ട് ശതമാനം 33ൽനിന്നും 43 ആയി ഉയർന്നത്'; ഹാർദിക് പട്ടേൽ

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനെ വിജയിപ്പിച്ചത് താനാണെന്ന് ഹാർദിക് പട്ടേൽ. ഹാർദിക് എൻഡിടിവിക്കു നൽകിയ അഭിമുഖത്തിലാണ് ഗുജറാത്തിൽ കോൺഗ്രസ്സ് നില മെച്ചപ്പെട്ടതിന്റെ രഹസ്യം വെളിപ്പെടുത്തിയത്. ഗുജറാത്തില്‍ ബിജെപിയുടെ വിജയം തട്ടിപ്പിലൂടെയാണെന്ന വാദത്തിനുപിന്നാലെയാണ് ഹാർദിക് ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്.
'കോണ്‍ഗ്രസിനെ വിജയിപ്പിച്ചത് ഞാനാണ്. കോൺഗ്രസിന്റെ വോട്ട് ശതമാനം 33ൽനിന്നു 43 ആയി ഉയർന്നു. അതും ഞാൻ കാരണമാണ്. 12-13 സീറ്റുകളിൽ ബിജെപി ക്രമക്കേട് നടത്തി. ആ സീറ്റുകളിലാണ് ബിജെപി മന്ത്രിമാർ വിജയിച്ചത്.
യഥാർഥത്തിൽ 82 സീറ്റുകളാണ് ബിജെപിക്കു ലഭിക്കേണ്ടിയിരുന്നത്. പട്ടേലുകൾ എതിർത്തു, ദളിതർ എതിർത്തു, പിന്നോക്കക്കാർ എതിർത്തു, വ്യാപാരികൾ എതിർത്തു, പിന്നെ ആരാണു ബിജെപിക്കു വോട്ടു ചെയ്തത്. വോട്ടിംഗ് മെഷീനെ സംബന്ധിച്ചു ചോദ്യങ്ങളുയർത്താൻ എല്ലാ പ്രതിപക്ഷ പാർട്ടി നേതാക്കൾക്കും ഞാൻ കത്തെഴുതും. മുമ്പുണ്ടായിരുന്ന തരത്തിൽ ബാലറ്റ് പേപ്പർ വോട്ടെടുപ്പ് ആവശ്യപ്പെടും;' ഹാർദിക് പറഞ്ഞു.
https://www.facebook.com/Malayalivartha
























