ഭഗവത് ഗീതയുപറ്റിയുള്ള ഉപന്യാസരചന മത്സരത്തില്‍ താരമായി മുസ്ലീം യുവാവ് നദീം ഖാൻ

ഭഗവത് ഗീതയുപറ്റിയുള്ള ഉപന്യാസരചന മത്സരത്തില്‍ താരമായി നദീം ഖാൻ. രാജസ്ഥാനിലെ അക്ഷയപാത്ര സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഉപന്യാസ രചനാ മത്സരത്തിലാണ് 16കാരനായ നദീം ഘാന്‍ വിജയി ആയത്. നദീമിനെക്കുടാതെ മറ്റ് രണ്ട് മുസ്ലീം വിദ്യാര്‍ത്ഥികളും മത്സരിക്കാന്‍ എത്തിയിരുന്നു. രാജസ്ഥാനിലെ സര്‍ക്കാര്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് നദീം.
ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ സംസ്‌കൃത പഠനത്തില്‍ മികച്ച നിലവാരം കാണിച്ചിരുന്നതായി നാദിമിന്റെ മാതാപരിതാക്കള്‍ പറഞ്ഞു. തന്റെ സംസ്‌കൃത ക്ലാസുകളില്‍ എഴുത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും നദീം പറഞ്ഞു.
അതിനാല്‍ തന്നെ തനിക്ക് ഉപന്യാസത്തില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ തന്നെ സംസ്‌കൃത ഭാഷയില്‍ സുഗമമായി സംസാരിക്കുവാന്‍ പാടാണെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.
https://www.facebook.com/Malayalivartha
























