Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

കോവിഡ്–19 പ്രതിരോധ മരുന്നിനായി ഖത്തറിന്റെ കൈത്താങ്ങ് ; പ്രഖ്യാപിച്ചത് രണ്ടുകോടി ഡോളറിന്റെ സഹായം

05 JUNE 2020 03:00 PM IST
മലയാളി വാര്‍ത്ത

കോവിഡിനെതിരായുള്ള പ്രതിരോധ വാക്‌സിൻ കണ്ടുപിടിക്കാനുള്ളശ്രമത്തിലാണ് വിവിധ ലോക രാജ്യങ്ങൾ. ഈ സാഹചര്യത്തിൽ 

കോവിഡ്–19നെതിരായ പ്രതിരോധ മരുന്നിനായുള്ള ആഗോള ശ്രമങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഖത്തർ .ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി 20 മില്യൻ (രണ്ടുകോടി) ഡോളറി​െൻറ സഹായം പ്രഖ്യാപിച്ചു. ലണ്ടനിൽ നടക്കുന്ന ലോക വാക്സിൻ ഉച്ചകോടിക്കിടെയാണ് അമീറി​െൻറ പ്രഖ്യാപനം. വീഡിയോ കോൺഫറൻസ്​ വഴി നടത്തിയ പ്രഭാഷണത്തിനിടെയാണ് ഗ്ലോബൽ അലയൻസ്​ ഫോർ വാക്സിൻസ്​ ആൻഡ് ഇമ്യൂണൈസേഷന് അമീർ സഹായ പ്രഖ്യാപനം നടത്തിയത്. വരും തലമുറകളെ പകർച്ചവ്യാധികളിൽ നിന്നും സംരക്ഷിച്ച് ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന പുതിയൊരു ലോകത്തി​െൻറ സൃഷ്​ടിപ്പിന് 740 കോടി ഡോളർ സമാഹരിക്കാൻ ലക്ഷ്യമിട്ടാണ് ലണ്ടനിൽ ആഗോള വാക്സിൻ ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്. കോവിഡ്–19നെതിരായ ലോകാരോഗ്യ സംഘടനയുടെ എല്ലാ ശ്രമങ്ങൾക്കും ഖത്തറി​െൻറ പരിപൂർണ പിന്തുണ ഉറപ്പുനൽകുന്നുവെന്ന് അമീർ വ്യക്തമാക്കി.

അന്താരാഷ്​ട്ര സഹകരണത്തി​െൻറയും പ്രവർത്തന പരിജ്ഞാനം പരസ്​പരം കൈമാറ്റം ചെയ്യുന്നതി​െൻറയും ആവശ്യകതയും പ്രാധാന്യവും ഈ കോവിഡ്–19 കാലം നമുക്ക് കാണിച്ച് തന്നു. നിലവിലെ പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിന് ഇവ രണ്ടും അനിവാര്യമാണെന്നും അമീർ ചൂണ്ടിക്കാട്ടി.ചില രാജ്യങ്ങളും സമൂഹങ്ങളും സ്വയം വാക്സിനുകൾ കണ്ടെത്തി അതുപയോഗിച്ച് മുന്നോട്ട് പോകുന്ന അവസ്​ഥയുണ്ട്​. കോവിഡ്–19മായി പൊരുതി പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടുള്ള ജീവിതരീതി സ്വീകരിക്കുന്ന മറ്റ്​ ചില രാജ്യങ്ങളുടെ അവസ്​ഥയും നിലവിലുണ്ട്​.
കൂടുതൽ പര്യാപ്തമായ വാക്സിനുകളും പ്രതിരോധ മരുന്നുകളും ഉപയോഗിച്ച് കോവിഡ്–19നെ തുരത്താൻ വിവിധ രാജ്യങ്ങൾ തമ്മിലുള്ള പരസ്​പര ധാരണയും ശ്രമങ്ങളും അനിവാര്യമായിരിക്കുന്നുവെന്നും അമീർ പറഞ്ഞു.
കോവിഡ്–19നെതിരായി ഖത്തർ തുടക്കം മുതൽ തന്നെ ആവശ്യമായ മുൻകരുതലുകളും നിയന്ത്രണങ്ങളും സ്വീകരിച്ചിട്ടുണ്ട്​. രാജ്യത്തെ സ്വദേശികളും വിദേശികളുമടങ്ങുന്ന ജനതയുടെ ആരോഗ്യ സുരക്ഷക്കാണ് പ്രഥമ പരിഗണന. പ്രതിസന്ധിയുടെയും പരീക്ഷണത്തി​െൻറയും ഘട്ടത്തിൽ ലോകത്തി​െൻറ വിവിധ ഭാഗങ്ങളിലായി 20ലധികം രാജ്യങ്ങൾക്ക് ഖത്തർ അടിയന്തര മെഡിക്കൽ സഹായമെത്തിച്ചിട്ടുണ്ട്​. മെഡിക്കൽ ഉപകരണങ്ങൾ, മരുന്നുകൾ, ഫീൽഡ് ആശുപത്രികൾ എന്നിവ ഉൾപ്പെടെയാണിത്​.

വികസ്വര രാജ്യങ്ങളിലെ കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി 140 മില്യൻ ഡോളറി​െൻറ ധനസഹായവും ഖത്തർ പ്രഖ്യാപിച്ചിട്ടുണ്ട്​. ലോകത്തിന്റെ ഇന്നത്തെ സാഹചര്യത്തിൽ ആരോഗ്യ സമത്വം ഉറപ്പാക്കുന്നതിന് അന്താരാഷ്​ട്ര സമൂഹത്തി​െൻറ ഒറ്റക്കെട്ടായ പ്രവർത്തനം അനിവാര്യമായിരിക്കുകയാണ് എന്ന അദ്ദേഹം പറഞ്ഞു. ​. ഭാവിയിലെ ഏത് മഹാമാരിയെയും നേരിടുന്നതിന് നാം ഒരുങ്ങിയിരിക്കേണ്ടതുണ്ട്​. ലോകാരോഗ്യ സംഘടനയുടെ എല്ലാ പ്രവർത്തനങ്ങൾക്കും ഖത്തറി​െൻറ പിന്തുണ ഉറപ്പുനൽകുന്നുവെന്നും ഇത്തരമൊരു ഉച്ചകോടിക്ക് മുൻകൈയെടുത്ത ബ്രിട്ടീഷ് ഭരണകൂടത്തിന് നന്ദി അറിയിക്കുന്നുവെന്നും അമീർ വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (2 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (3 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (4 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (5 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (5 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (7 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (8 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (8 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (8 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (8 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (9 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (9 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (9 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (9 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends