Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

സൗദി അറേബ്യയിലെ റിയാദ് - ജിദ്ദ പാതയില്‍ ത്വായിഫിന് സമീപം ഉണ്ടായ വാഹന അപകടത്തില്‍ രണ്ടു മലയാളി നഴ്സുമാര്‍ക്ക് ദാരുണാന്ത്യം, 5 പേര്‍ക്ക് പരിക്ക്, റിയാദില്‍ നിന്ന് ജിദ്ദയിലേക്ക് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്

23 MARCH 2021 07:11 AM IST
മലയാളി വാര്‍ത്ത

സൗദി അറേബ്യയിലെ റിയാദ് - ജിദ്ദ പാതയില്‍ ത്വായിഫിന് സമീപം ഉണ്ടായ വാഹന അപകടത്തില്‍ രണ്ടു മലയാളി നഴ്സുമാര്‍ക്ക് ദാരുണാന്ത്യം. ഇവരെ കൂടാതെ ഒരാള്‍ കൂടി അപകടത്തില്‍ മരിച്ചു. കൊല്ലം, കോട്ടയം ജില്ലകളില്‍ നിന്നുള്ള നഴ്സുമാരാണ് അപകടത്തില്‍ മരിച്ചത്.

കൊല്ലം, ആയൂര്‍ സ്വദേശി സുബി (33) കോട്ടയം, വൈക്കം, വഞ്ചിയൂര്‍ സ്വദേശി അഖില (29) എന്നിവരാണ് മരിച്ച മലയാളി നഴ്‌സുമാര്‍. അപകടത്തില്‍ അഞ്ചു പേര്‍ക്കു പരിക്കേറ്റു.

 



മലയാളികളായ മറ്റു രണ്ടു നഴ്‌സുമാരെയും തമിഴ്നാട്ടുകാരായ മൂന്ന് നഴ്സുമാരെയും പരിക്കുകളോടെ ആശുപതിയില്‍ പ്രവേശിപ്പിച്ചിട്ടുമുണ്ട്. ഇവരെ ത്വായിഫിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരുടെ ആരോഗ്യനില നിരീക്ഷിച്ചു വരുകയാണെന്നും തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

അതേസമയം ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. ഡ്രൈവര്‍ ഉള്‍പ്പെടെ എട്ടു പേര്‍ അടങ്ങുന്ന സംഘത്തില്‍ പെട്ടവര്‍ സഞ്ചരിച്ച വാന്‍ ആണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ മലയാളി നഴ്‌സുമാരെ കൂടാതെ പശ്ചിമ ബംഗാള്‍ സ്വദേശിയായ ഡ്രൈവര്‍ ആണ് മരണപ്പെട്ട മൂന്നാമത്തെയാള്‍.

 



സൌദിയിലെ റിയാദില്‍ എത്തി ജിദ്ദയിലെ വിവിധ ആശുപത്രികളില്‍ ജോലിക്ക് കയറേണ്ടിയിരുന്നവരാണ് അപകടത്തില്‍ പെട്ടത്. റിയാദിലെ ഹോട്ടലില്‍ ക്വറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഇവര്‍ ജിദ്ദയിലേക്കു തിരിച്ചത്. റിയാദില്‍ നിന്ന് ജിദ്ദയിലേക്ക് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്.

മലയാളി നഴ്‌സുമാര്‍ ഉള്‍പ്പടെ സഞ്ചരിക്കുകയായിരുന്ന മിനി ബസ് ത്വായിഫിന് സമീപം വെച്ച് അപകടത്തില്‍ പെടുകയായിരുന്നു.

 



നിയന്ത്രണം തെറ്റിയ മിനി ബസ് റോഡിന് അരികിലുള്ള താഴ്ചയിലേക്കു മറിയുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങി പോയതാകാം അപകട കാരണമെന്ന് പൊലീസ് പറയുന്നു.

അമിത വേഗതയിലായിരുന്നതാണ് അപകടത്തിന്റെ ആഘാതം വലുതാക്കിയത്.താഴ്ചയിലേക്ക് മറിഞ്ഞ വാഹനം പൂര്‍ണമായും തകര്‍ന്നു. വാഹനം വെട്ടി പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. സമീപ വാസികളും പൊലീസും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.

 



അപകടത്തില്‍ പെട്ട സംഘത്തില്‍ നിന്ന് പരിക്കേറ്റ നഴ്സുമാരില്‍ രണ്ടു പേര്‍ മലയാളികളാണ് - നാന്‍സി, പ്രിയങ്ക എന്നിവര്‍. ഇവരെയും തമിഴ്ന്നാട്ടുകാരായ കുമുദ, റജിത, റോമിയോ കുമാര്‍ എന്നിവരെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതില്‍ നാന്‍സി, പ്രിയങ്ക എന്നിവരെ ത്വായിഫിലെ കിംഗ് ഫൈസല്‍ ആശുപത്രിയിയിലും കുമുദ, റജിത, റോമിയോ കുമാര്‍ എന്നിവരെ ത്വായിഫിലെ പ്രിന്‍സ് സുല്‍ത്താന്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

 



മരിച്ച മൂന്നു പേരുടെയും മൃതദേഹം ആശുപത്രിയിലെ മോര്‍ച്ചറിയിലേക്കു മാറ്റി. കോവിഡ് പരിശോധനയും പോസ്റ്റു മോര്‍ട്ടം ഉള്‍പ്പടെയുള്ള നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്ന കാര്യം തീരുമാനിക്കുക.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (1 hour ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (2 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (2 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (2 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (2 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (2 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (2 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (3 hours ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (3 hours ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (3 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (3 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (3 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (3 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (3 hours ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (4 hours ago)

Malayali Vartha Recommends