തെലുഗുഗാനം 'പടിപ്പോയ' പാടി ടിക്ടോക് ചെയ്യവേ പടിയുടെ മുകളില്‍ നിന്ന് വീഴുന്ന പെണ്‍കുട്ടി ചിരിയുണര്‍ത്തുന്നു!
വിഡിയോകള്‍ എങ്ങനെയെല്ലാം വ്യത്യസ്തമാക്കാം എന്ന ചിന്തയിലാണ് ടിക്ടോക് ലോകം. പലപ്പോഴും പലവിഡിയോകളും വൈറലാകുന്നുമുണ്ട്.
എന്നാല്‍ ചില അപകടങ്ങളും വിഡിയോ വൈറലാക്കാന്‍ ഇടയാക്കാറുണ്ട്. അത്തരത്തിലൊരു വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
തെലുങ്ക് സൂപ്പര്‍ഹിറ്റ് ഗാനം 'പടിപോയ'ക്ക് ചുവടുവെപ്പുകളുമായി എത്തിയ യുവതി, പടിയുടെ മുകളില്‍ നിന്നും മറിഞ്ഞു വീഴുന്ന വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
പാട്ടിനു ചുവടുവച്ച് ഏറ്റവും മുകളിലുള്ള സ്റ്റെപ്പില്‍ ഇരിക്കാന്‍ ശ്രമിച്ച യുവതി താഴേക്ക് മറിഞ്ഞു വീഴുകയായിരുന്നു. അങ്ങനെ ചിത്രീകരിയ്ക്കാന്‍ ഉദ്ദേശിച്ചതല്ലെന്നും അബദ്ധത്തില്‍ സംഭവിച്ചതാണെന്നുമാണ് കരുതുന്നത്.
https://www.facebook.com/Malayalivartha