ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു; ഋഷഭ് പന്തിന് ആദ്യ ഏകദിന അരങ്ങേറ്റം
വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. ഇന്ത്യന്‍ നിരയില്‍ ഋഷഭ് പന്ത് അരങ്ങേറ്റം കുറിക്കും. മൂന്ന് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരുമായാണ് ഇന്ത്യ കളിക്കുന്നത്. പേസര്‍ ഖലീല്‍ അഹമ്മദിന് അവസരം നല്കിയപ്പോള് സ്പിന്നര്‍ കുല്‍ദീപ് യാദവ് ആദ്യ ഇലവനിലില്ല.
വിന്‍ഡീസിസ് നിരയിലും രണ്ടു പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി. ഒഷാനെ തോമസും ചന്ദ്രപോള്‍ ഹേംരാജും ഇന്ന് അരങ്ങേറ്റം കുറിക്കും. ടെസ്റ്റ് പരന്പര 2-0ന് ഏകപക്ഷീയമായി സ്വന്തമാക്കിയ ഇന്ത്യക്ക് ഏകദിനത്തിലും ലക്ഷ്യം സമാനം തന്നെ. കഴിഞ്ഞ ഒന്‍പത് ഹോം മത്സരങ്ങളില്‍ അഞ്ച് ജയം ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് വെസ്റ്റ് ഇന്‍ഡീസ് വെന്നിക്കൊടി പാറിച്ചത്.
https://www.facebook.com/Malayalivartha