ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക താരം വിയാന്‍ മള്‍ഡര്‍

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക താരം വിയാന്‍ മള്‍ഡര്‍. ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇന്നിങ്‌സിനും 219 റണ്‍സിനും ജയിച്ച് പരമ്പര തൂത്തുവാരിയ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കായി ബാറ്റിങിലും ബൗളിങിലും തിളങ്ങി താരം പുതിയ ലോക റെക്കോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു.
ടെസ്റ്റ് ക്രിക്കറ്റിന്റെ 149 വര്‍ഷത്തെ ചരിത്രത്തി ട്രിപ്പിള്‍ സെഞ്ച്വറിയും ഒരിന്നിങ്‌സില്‍ 7 വിക്കറ്റുകളും വീഴ്ത്തുന്ന ചരിത്രത്തിലെ ആദ്യ താരമായി മള്‍ഡര്‍ മാറുകയും ചെയ്തു. ടെസ്റ്റില്‍ ഈ രണ്ട് നേട്ടങ്ങളും ഉള്ള ഏക താരമായി മള്‍ഡര്‍.
കഴിഞ്ഞ വര്‍ഷം സിംബാബ്‌വെക്കെതിരെയാണ് മള്‍ഡര്‍ ട്രിപ്പിള്‍ സെഞ്ച്വറി (367*) നേടിയത്. ഒറ്റ മത്സരത്തില്‍ സെഞ്ച്വറിയും 7 വിക്കറ്റും സ്വന്തമാക്കുന്ന ചരിത്രത്തിലെ അഞ്ചാമത്തെ താരമായി മള്‍ഡര്‍ മാറി. ഈ നേട്ടം നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തമാക്കുന്ന ആദ്യ പേസ് ബൗളറായും താരം മാറി.
"
https://www.facebook.com/Malayalivartha


























