ടീം കിംഗ്സ് ഇലവന് പഞ്ചാബുമായുള്ള ബന്ധം അവസാനിപ്പിച്ച് വീരേന്ദര്‍ സെവാഗ്; അപ്രതീക്ഷിത പ്രഖ്യാപനം ട്വിറ്ററിലൂടെ
ഐപിഎല്‍ ടീം കിംഗ്സ് ഇലവന് പഞ്ചാബുമായുള്ള ബന്ധം അവസാനിപ്പിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ്. പഞ്ചാബ് ടീമിന്റെ മെന്റര്‍ സ്ഥാനം ഒഴിയുകയാണെന്ന് സെവാഗ് വ്യക്തമാക്കി. തന്റെ ഒൗദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു താരത്തിന്റെ പ്രഖ്യാപനം.
കിംഗ്സ് ഇലവന് പഞ്ചാബുമായുള്ള സഹകരണം അവസാനിപ്പിക്കുകയാണ്. എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ട്. കിംഗ്സ് ഇലവന് പഞ്ചാബുമൊത്തുള്ള നിമിഷങ്ങള്‍ വളരെ മികച്ചതായിരുന്നു. ടീമിലെ താരമെന്ന നിലയില്‍ രണ്ട് വര്‍ഷവും ടീമിന്റെ മെന്റര്‍ എന്ന നിലയില്‍ മൂന്ന് വര്‍ഷവും പ്രവര്‍ത്തിച്ചു. എല്ലാവര്ക്കും നന്ദി- സെവാഗ് ട്വിറ്ററില്‍ കുറിച്ചു.
2014-ല്‍ ആണ് സെവാഗ് പഞ്ചാബ് ടീമിലെത്തുന്നത്. കിംഗ്സിനായി 25 കളികളില്‍ 554 റണ്‍സ് സെവാഗ് നേടി. 2016 മുതല്‍ 2018 വരെയുള്ള മൂന്ന് സീസണുകളില്‍ കിംഗ്സ് ഇലവന്റെ മെന്ററും ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടറുമായിരുന്നു സെവാഗ്. ബോളിവുഡ് നടി പ്രീറ്റി സിന്റയുടെ ഉടമസ്ഥതയിലുള്ളതാണ് കിംഗ്സ് ഇലവന് പഞ്ചാബ്
https://www.facebook.com/Malayalivartha