കഴിഞ്ഞ ലോകകപ്പ് ഫൈനലിലേറ്റ പരാജയത്തിന് പകരം വീട്ടാന്‍ ടീം ഇന്ത്യ
കഴിഞ്ഞ വര്‍ഷത്തെ ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനോട് 8 റണ്‍സിനു പൊരുതി തോറ്റതിന്റെ കണക്കു തീര്‍ക്കാന്‍ കോപ്പുകൂട്ടി ഇന്ത്യന്‍ വനിതകള്‍.
ലോക ട്വന്റി20യിലെ 2-ാം സെമി ഫൈനലില്‍ 2009-ലെ ട്വന്റി20 ചാംപ്യന്‍ ടീമായ ഇംഗ്ലണ്ടിനോട് ഇന്ത്യ പോരടിക്കും.
ഗ്രൂപ്പ് എയിലെ നിര്‍ണായക പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ 4 വിക്കറ്റിനു കീഴടക്കിയ വിന്‍ഡീസ് ഓസ്ട്രേലിയയുമായി ആദ്യ സെമിയില്‍ ഏറ്റുമുട്ടും.
ഗ്രൂപ്പ് ഘട്ടത്തിലെ 4 കളികളിലും ജയിച്ചാണു വിന്‍ഡീസിന്റെ വരവ്. രണ്ടു മല്‍സരങ്ങളും വെള്ളിയാഴ്ച നടക്കും.
https://www.facebook.com/Malayalivartha