Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മണിപ്പൂരി താരം റെക്‌സ് രാജ്കുമാര്‍ സിങ്ങിന് ഒരു ഇന്നിങ്‌സില്‍ 10 വിക്കറ്റ്

13 DECEMBER 2018 10:42 AM IST
മലയാളി വാര്‍ത്ത

അനില്‍ കുംബ്ലെയ്ക്ക് ഇന്ത്യയില്‍നിന്നു തന്നെ ഒരു പിന്‍ഗാമി. 19 വയസ്സില്‍ താഴെയുള്ളവര്‍ക്കായി നടത്തുന്ന കൂച്ച് ബിഹര്‍ ട്രോഫിയില്‍ മണിപ്പൂരി താരം റെക്‌സ് രാജ്കുമാര്‍ സിങ്ങാണ് ഒരു ഇന്നിങ്‌സിലെ 10 വിക്കറ്റും വീഴ്ത്തിയത്. അരുണാചല്‍ പ്രദേശിനെതിരായ മല്‍സരത്തിലാണ് സിങ്ങിന്റെ ചരിത്രനേട്ടം. റെക്‌സ് സിങ്ങിന്റെ അതുല്യപ്രകടനത്തിന്റെ കരുത്തില്‍ മണിപ്പൂര്‍ അരുണാചലിനെതിരെ 10 വിക്കറ്റ് ജയം നേടി.

അരുണാചലിന്റെ രണ്ടാം ഇന്നിങ്‌സില്‍ 9.5 ഓവറില്‍ 11 റണ്‍സ് മാത്രം വഴങ്ങിയാണ് റെക്‌സ് 10 വിക്കറ്റ് വീഴ്ത്തിയത്. ഇതില്‍ ആറ് ഓവറും മെയ്ഡനായിരുന്നു. ഒന്നാം ഇന്നിങ്‌സിലും അഞ്ചു വിക്കറ്റ് വീഴ്ത്തി മണിപ്പൂരി ബോളര്‍മാരില്‍ മുന്‍പനായ റെക്‌സ്, മല്‍സരത്തിലാകെ 15 വിക്കറ്റ് വീഴ്ത്തി. ഒന്നാം ഇന്നിങ്‌സില്‍ റെക്‌സ് അഞ്ചു വിക്കറ്റെടുത്തത് 10.5 ഓവറില്‍ 33 റണ്‍സ് മാത്രം വഴങ്ങിയാണ്.

ടോസ് നേടിയ മണിപ്പൂര്‍ ക്യാപ്റ്റന്‍, അരുണാചല്‍ പ്രദേശിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. അഞ്ചു വിക്കറ്റ് വീഴ്ത്തിയ റെക്‌സ് സിങ്ങിന്റെ നേതൃത്വത്തില്‍ മണിപ്പൂരി ബോളര്‍മാര്‍ അരുണാചലിനെ 138 റണ്‍സില്‍ ഒതുക്കി. എന്നാല്‍, മറുപടി ബാറ്റിങ്ങില്‍ മണിപ്പൂരി താരങ്ങള്‍ക്കും ശോഭിക്കാനായില്ല. അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഗോവിന്ദ് മിട്ടല്‍, നാലു വിക്കറ്റുമായി ബാഗ്ര എന്നിവര്‍ ചേര്‍ന്ന് മണിപ്പൂരിനെ 122 റണ്‍സില്‍ ഒതുക്കി. ഇതോടെ അരുണാചലിന് സ്വന്തമായത് 16 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡ്.

എന്നാല്‍, രണ്ടാം ഇന്നിങ്‌സില്‍ 10 വിക്കറ്റും പോക്കറ്റിലാക്കി റെക്‌സ് അവതരിച്ചതോടെ അരുണാചലിന് പിടിവിട്ടു. വെറും 18.5 ഓവറില്‍ വെറും 36 റണ്‍സിന് എല്ലാവരും പുറത്ത്. അരുണാചല്‍ നിരയില്‍ രണ്ടക്കം കടന്നത് 12 റണ്‍സെടുത്ത ശിവേന്ദര്‍ ശര്‍മ മാത്രം. ആറു പേര്‍ 'സംപൂജ്യ'രായി. രണ്ടാം ഇന്നിങ്‌സില്‍ ജയിക്കാനാവശ്യമായിരുന്ന 55 റണ്‍സ് 7.5 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ മണിപ്പൂര്‍ മറികടക്കുകയും ചെയ്തു. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് 356 വിവാഹങ്ങൾ... ദര്‍ശനവും വിവാഹ ചടങ്ങും സുഗമമായി നടത്താന്‍ ക്രമീകരണങ്ങള്‍ ഒരുക്കി ഗുരുവായൂര്‍ ദേവസ്വം  (17 minutes ago)

വനിതാ ഹോക്കി ലോകകപ്പ്‌ അർജന്റീനയ്ക്ക്....  (37 minutes ago)

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും  (52 minutes ago)

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പു  (1 hour ago)

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (1 hour ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (1 hour ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (1 hour ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (1 hour ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (2 hours ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (14 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (15 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (15 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (15 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (16 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (16 hours ago)

Malayali Vartha Recommends