നിരവധി സ്ത്രീകളുമായി ലൈംഗിക ബന്ധം... ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ വെളിപ്പെടുത്തല്‍ വിവാദത്തില്‍

സ്വകാര്യ ജീവിതത്തെക്കുറിച്ച് ചാനല്‍ പരിപാടിയില്‍ തുറന്ന് പറഞ്ഞ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യക്കെതിരെ രൂക്ഷ വിമര്‍ശനം. കോഫി വിത്ത് കരണ്‍ എന്ന പരിപാടിയില്‍ ആണ് അദ്ദേഹം തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് തുറന്നു പറഞ്ഞത്.
നിരവധി സ്ത്രീകളുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടെന്നും ഇത്തരം കാര്യങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ അന്വേഷിക്കാറില്ലെന്നും ഹാര്‍ദിക് പരിപാടിയില്‍ പറയുന്നു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന കാര്യങ്ങള്‍ മാതാപിതാക്കളോട് പങ്കുവയ്ക്കാറുണ്ടെന്നും ഇത് അവര്‍ ചോദിക്കാതെയാണ് പറയുന്നതെന്നും അദ്ദേഹം പറയുന്നു.
ആഫ്രിക്കന്‍ സംസ്‌കാരത്തോട് തനിക്കുള്ള അഭിനിവേശത്തെക്കുറിച്ചും ഹാര്‍ദിക് പറയുന്നുണ്ട്. പരിപാടിയില്‍ പങ്കെടുത്ത കെ എല്‍ രാഹുലും തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് വാചാലാനായി. പതിനെട്ടാമത്തെ വയസില്‍ തന്റെ പോക്കറ്റില്‍ നിന്നും അച്ഛന്‍ കോണ്ടം കണ്ടെത്തിയെന്നും അതിന് തനിക്ക് ശാസന ലഭിച്ചുവെന്നും രാഹുല്‍ വ്യക്തമാക്കി. ഈ തുറന്നു പറച്ചിലുകള്‍ സോഷ്യല്‍ മീഡിയയില്‍ താരങ്ങള്‍ക്കെതിരെ ഉള്ള വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha