ഓസ്ട്രേലിയയുടെ ഇന്ത്യന്‍ പര്യടനം അടുത്ത മാസം 24 മുതല്‍
ഓസ്ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിന്റെ മത്സരക്രമം തീരുമാനിച്ചു. രണ്ടു ട്വന്റി20യും അഞ്ച് ഏകദിനങ്ങളുമാണ് ഓസീസ് ഇന്ത്യയില്‍ കളിക്കുക. ഫെബ്രുവരി 24ന് ബംഗളൂരുവില്‍ ട്വന്റി20 മത്സരത്തോടെ പരന്പര തുടങ്ങുമെന്ന് ബിസിസിഐ അറിയിച്ചു. 27ന് രണ്ടാം ട്വന്റി20ക്ക് വിശാഖപട്ടണം വേദിയാകും.മാര്‍ച്ച് രണ്ടിന് ഹൈദരാബാദിലാണ് ഏകദിന പരന്പര തുടങ്ങുന്നത്.
മാര്‍ച്ച് അഞ്ചിന് നാഗ്പൂരില്‍ രണ്ടാം മത്സരം നടക്കും. മാര്‍ച്ച് എട്ട് റാഞ്ചി, മാര്‍ച്ച് 10 മൊഹാലി, മാര്‍ച്ച് 13 ഡല്‍ഹി എന്നിവിടങ്ങളില്‍ യഥാക്രമം മൂന്ന്, നാല്, അഞ്ച് ഏകദിനങ്ങള്‍ അരങ്ങേറുമെന്നും ബിസിസിഐ അറിയിച്ചു.
"
https://www.facebook.com/Malayalivartha