സസ്പെന്ഷന് നേരിടുന്ന ഹാര്‍ദിക് പാണ്ഡ്യ, കെ.എല്‍. രാഹുല്‍ എന്നിവര്‍ക്ക് പകരം വിജയ് ശങ്കറും ശുഭ്മാന്‍ ഗില്ലും
സസ്പെന്ഷന് നേരിടുന്ന ഹാര്‍ദിക് പാണ്ഡ്യ, കെ.എല്‍. രാഹുല്‍ എന്നിവര്‍ക്ക് പകരക്കാരെ ബിസിസിഐ പ്രഖ്യാപിച്ചു. വിജയ് ശങ്കറിനേയും ശുഭ്മാന്‍ ഗില്ലിനേയുമാണ് ഏകദിന ക്രിക്കറ്റ് പരമ്പയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയത്. വിജയ് ശങ്കര്‍ ഓസ്ട്രേലിയക്കെതിരേ അഡ്ലെയിഡില് നടക്കുന്ന രണ്ടാം ഏകദിനത്തിനു മുന്നോടിയായി ഇന്ത്യന്‍ ടീമിനൊപ്പം ചേരും.
അതേസമയം ശുഭ്മാന്‍ ഗില്‍ ന്യൂസിലന്‍ഡ് പര്യടനത്തിന് മുമ്പേ ടീമിന്റെ ഭാഗമാകുകയുള്ളു. ഇരുവര്‍ക്കും ട്വന്റി 20 ടീമിലും ഇടം ലഭിച്ചിട്ടുണ്ട്. പത്തൊമ്പതുകാരനായ ശുഭ്മാന്‍ ഗില്‍ ആദ്യമായാണ് ഇന്ത്യന്‍ ടീമിലെത്തുന്നത്. വിജയ് ശങ്കര്‍ ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിരുന്നു. ഒരു സ്വകാര്യ ടെലിവിഷന്‍ ഷോയിലെ പരിപാടിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതാണ് പാണ്ഡ്യയ്ക്കും രാഹുലിനും വിനയായത്.
https://www.facebook.com/Malayalivartha