ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് 299 റണ്‍സ് വിജയലക്ഷ്യം
രണ്ടാം ഏകദിനത്തില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് 299 റണ്‍സ് വിജയലക്ഷ്യം. ഷോണ്‍ മാര്‍ഷിന്റെ സെഞ്ചുറി പ്രകടനമാണ് ഓസീസിന് മികച്ച സ്കോര്‍ സമ്മാനിച്ചത്. 123 പന്തില്‍ പതിനൊന്നു ഫോറും മൂന്നു സിക്സുമുള്‍പ്പെടെ 131 റണ്‍സാണ് മാര്‍ഷ് നേടിയത്. മാര്‍ഷിന്റെ ഏഴാം ഏകദിന സെഞ്ചുറിയുമാണ്.
ആറാം വിക്കറ്റില്‍ ഒന്നിച്ച മാര്‍ഷ്-മാക്സ്വെല് കൂട്ടുകെട്ട് ഓസീസിന്റെ മുന്നേറ്റത്തില്‍ നിര്‍ണായകമായത്. ഇരുവരും ആറാം വിക്കറ്റില്‍ 94 റണ്‍സാണ് കൂട്ടിച്ചേര്‍ത്ത്. അവസാന ഓവറുകള്‍ ആഞ്ഞടിച്ച മാക്സ്വെല്ലാണ് സ്കോര്‍ മുന്നൂറിന് അടുത്തെത്തിച്ചത്. 37 പന്തില്‍ 48 റണ്‍സെടുത്താണ് മാക്സ്വെല് പുറത്തായത്. ഇരുവരേയും ഭുവനേശ്വര്‍ കുമാറാണ് പുറത്താക്കിയത്.
മോശം തുടക്കത്തില്‍നിന്നാണ് ഓസീസ് മികച്ച സ്കോറിലേക്ക് എത്തിയത്. ബാറ്റിംഗിന്റെ തുടക്കത്തില്‍തന്നെ ഓപ്പണ്‍മാരെ ഓസീസിന് നഷ്ടമായാരുന്നു. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍ നാലും ഷമി മൂന്നും ജഡേജ ഒരു വിക്കറ്റും വീഴ്ത്തി.
https://www.facebook.com/Malayalivartha