Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓസ്ട്രേലിയന്‍ മണ്ണില്‍ ഇന്ത്യയ്ക്ക് ഏകദിന പരമ്പര; 231 റൺസ് വിജയലക്ഷ്യം ഇന്ത്യ മറികടന്നത് നാലു പന്തുകൾ ബാക്കിനിൽക്കെ; എംഎസ് ധോണിയ്ക്കും കേധാര്‍ ജാഥവിനും അര്‍ദ്ധ സെഞ്ച്വറി

18 JANUARY 2019 05:38 PM IST
മലയാളി വാര്‍ത്ത

ഓസ്ട്രേലിയന്‍ മണ്ണില്‍ ഇന്ത്യ ചരിത്രത്തില്‍ ആദ്യമായി ഏകദിന പരമ്പര നേടി. മെല്‍ബേണില്‍ ജയിക്കാന്‍ നേടേണ്ടത് 231 റണ്‍സ് മാത്രമായിരുന്നുവെങ്കിലും ഇന്ത്യയ്ക്ക് കാര്യം അത്ര എളുപ്പമായിരുന്നില്ല. 7 വിക്കറ്റിന്റെ ജയം നേടിയെങ്കിലും ഇന്ത്യന്‍ ക്യാമ്ബുകളെ സമ്മര്‍ദ്ദത്തിലാക്കിയ ശേഷമുള്ള ജയമായിരുന്നു ഇത്. എംഎസ് ധോണിയുടെയും കേധാര്‍ ജാഥവിന്റെയും അര്‍ദ്ധ സെഞ്ച്വറിയാണ് മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കി മാറ്റിയത്.

നിര്‍ണ്ണായകമായ 121 റണ്‍സ് നേടി ധോണി-കേധാര്‍ കൂട്ടുകെട്ടാണ് ഇന്ത്യയുടെ ജയം ഉറപ്പാക്കിയത്. രണ്ടാം ഏകദിനത്തെ അപേക്ഷിച്ച്‌ തന്റെ ബാറ്റിംഗ് മികവില്‍ പിന്നോട്ട് പോയ ധോണിയ്ക്ക് കേധാര്‍ ജാഥവ് ക്രീസിലെത്തി വേഗത്തില്‍ സ്കോറിംഗ് നടത്തിയത് തുണയായി മാറി. ഇടയ്ക്ക് ഫിസിയോയുടെ സേവനവും തേടിയാണ് ധോണി ക്രീസില്‍ നിലയുറപ്പിച്ചത്.
അവസാന നാലോവറില്‍ നിന്ന് 33 റണ്‍സ് ജയത്തിനായി വേണ്ടിയിരുന്ന ഇന്ത്യ 4 പന്ത് ബാക്കി നില്‍ക്കെയാണ് വിജയം കുറിച്ചത്. ജൈ റിച്ചാര്‍ഡ്സണ്‍ എറിഞ്ഞ 47ാം ഓവറില്‍ നിന്ന് 6 റണ്‍സ് മാത്രം ഇന്ത്യ നേടിയപ്പോള്‍ ലക്ഷ്യം 3 ഓവറില്‍ 27 റണ്‍സായി മാറി. സ്റ്റോയിനിസ് എറിഞ്ഞ 48ാം ഓവറിന്റെ ആദ്യ പന്തില്‍ ധോണിയുടെ ക്യാച്ച്‌ ഡ്രോപ് ചെയ്യുകയും ആ പന്തില്‍ റണ്ണൗട്ട് ശ്രമവും അതിജീവിച്ച്‌ ഇന്ത്യ രണ്ട് റണ്‍സ് നേടി. അടുത്ത പന്ത് ബൗണ്ടറി കടത്തി ധോണി മത്സരത്തില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ സജീവമാക്കി നിര്‍ത്തി. ശേഷിക്കുന്ന പന്തുകളില്‍ നിന്ന് സിംഗിളുകള്‍ നേടിയ ഇന്ത്യ കേധാര്‍ ജാഥവിലൂടെ അവസാന പന്തില്‍ ബൗണ്ടറി നേടിയപ്പോള്‍ ഓവറില്‍ നിന്ന് 13 റണ്‍സ് സ്വന്തമാക്കി ലക്ഷ്യം രണ്ടോവറില്‍ 14 ആക്കി ചുരുക്കി.

പീറ്റര്‍ സിഡിലിന്റെ അടുത്ത ഓവറി‍ല്‍ 13 റണ്‍സ് നേടി ഇന്ത്യ സ്കോറുകള്‍ ഒപ്പമെത്തിച്ചു. സ്റ്റോയിനിസിന്റെ അവസാന ഓവറിലെ രണ്ടാം പന്തില്‍ ബൗണ്ടറി പായിച്ചാണ് ഇന്ത്യ പരമ്ബര ജയം സ്വന്തമാക്കിയത്.

വിരാട് കോഹ്‍ലി 46 റണ്‍സ് നേടി തിളങ്ങി. ധോണി 87 റണ്‍സ് നേടിയപ്പോള്‍ കേധാര്‍ ജാഥവ് 61 റണ്‍സും സ്വന്തമാക്കി ക്രീസില്‍ വിജയ സമയത്ത് നിലയുറപ്പിച്ചു. ഓസീസ് ബൗളര്‍മാരില്‍ ജൈ റിച്ചാര്‍ഡ്സണ്‍ ആയിരുന്നു ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തത്. ഒരു വിക്കറ്റ് മാത്രമാണ് ലഭിച്ചതെങ്കിലും 27 റണ്‍സ് മാത്രമേ താരം വഴങ്ങിയുള്ളു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ ഹോക്കി ലോകകപ്പ്‌ അർജന്റീനയ്ക്ക്....  (15 minutes ago)

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും  (30 minutes ago)

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പു  (42 minutes ago)

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (59 minutes ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (1 hour ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (1 hour ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (1 hour ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (1 hour ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (14 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (14 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (14 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (15 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (15 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (15 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (15 hours ago)

Malayali Vartha Recommends