'ചഹല്‍ ചാനലിനു' വേണ്ടി അഭിമുഖത്തിന് ധോണിയെ ഓടിച്ചിട്ട് പിടിക്കാന്‍ നോക്കി ചഹല്‍, വിഡിയോ ചിരി പടര്‍ത്തുന്നു
താരങ്ങളെ പോലെ സോഷ്യല്‍ ലോകവും ഏറ്റെടുത്തിരിക്കുകയാണ് വിജയത്തിന്റെ ഈ 'ഓട്ടവും'ചിരിയും. എം.എസ് ധോണിയും ചാഹലും തമ്മില്‍ നടന്ന ഈ ഓട്ടം എന്തിന് വേണ്ടിയായിരുന്നു എന്നറിയാന്‍ ആരാധകര്‍ക്ക് കൗതുകമായി.
ചാനല്‍ ക്യാമറയ്ക്ക് മുന്നിലൂടെ ഓടുന്ന ധോണിയും തൊട്ട് പിന്നാലെ പിടിക്കാന്‍ ഓടുന്ന ചാഹലും അവിടെ നിന്നിരുന്ന താരങ്ങളിലും അവതാരകരിലും ചിരിയുണര്‍ത്തിയിരുന്നു.
വെല്ലിങ്ടണില്‍ ന്യൂസിലന്‍ഡിനെതിരെ വിജയത്തിന് ശേഷമാണ് ടിവി അഭിമുഖത്തിനായി ചഹല്‍ ധോണിയെ സമീപിച്ചത്.
പക്ഷേ അടുത്തകാലത്തൊന്നും ടിവിക്ക് മുന്നില്‍ അഭിമുഖത്തിനായി വരാറില്ലാത്ത ധോണി പെട്ടെന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ധോണിയുടെ ഈ ഓട്ടം കണ്ട് ചഹല്‍ പിന്നാലെ കൂടിയെങ്കിലും നിമിഷനേരം കൊണ്ട് ധോണി ഡ്രസിങ് റൂമിലെത്തി. ഒടുവില്‍ ചിരിച്ചു കൊണ്ട് ചഹല്‍ മടങ്ങി.
https://www.facebook.com/Malayalivartha