ന്യൂസിലന്‍ഡിനെതിരായ 20-20 പരമ്പരയിൽ ഇന്ത്യക്ക് തോൽവി
ന്യൂസിലന്‍ഡിനെതിരായ 20-20 പരമ്ബര കൈവിട്ട് ഇന്ത്യ. മൂന്നാം മത്സരത്തില്‍ നാല് റണ്‍സ് ജയമാണ് ന്യൂസിലാന്‍ഡ് സ്വന്തമാക്കിയത്. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 213 റണ്‍സ് മറികടക്കാന്‍ ഇന്ത്യക്കായില്ല. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിറങ്ങിയ ഇന്ത്യക്ക് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് നേടാനെ കഴിഞ്ഞൊള്ളൂ. ഇതോടെ പരമ്ബര 2-1 ന്യൂസിലന്‍ഡ് സ്വന്തമാക്കുകയായിരുന്നു.
43 റണ്‍സ് നേടിയ വിജയ് ശങ്കര്‍ ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചു. ശിഖര്‍ ധവാന് (5), രോഹിത് ശര്‍മ (32 പന്തില്‍ 38), ഋഷഭ് പന്ത് (12 പന്തില്‍ 28), ഹാര്‍ദിക് പാണ്ഡ്യ (11 പന്തില്‍ 21), എം.എസ് ധോണി (4 പന്തില്‍ 2) എന്നിവര്‍ ഇന്ത്യയ്ക്കായി ബാറ്റ് വീശി. മിച്ചല്‍ സാന്റ്നര്‍, ഡാരില്‍ മിച്ചല്‍ രണ്ടു വിക്കറ്റ് വീതം ന്യൂസിലന്‍ഡിനായി സ്വന്തമാക്കി.
https://www.facebook.com/Malayalivartha