ട്വന്റി ട്വന്റി ഏകദിന മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരായ ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കും
ട്വന്റി ട്വന്റി ഏകദിന മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരായ ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കും. മെയ് 30 ന് നടക്കുന്ന ലോകകപ്പിനു മുന്നോടിയായിട്ടുള്ള ഇന്ത്യയുടെ അവസാന രാജ്യന്തര മത്സരങ്ങളാണ് ഓസ്ട്രേലിയയുമായി നടക്കുക.
പരമ്പരയില്‍ രണ്ട് ട്വന്റി20യും അഞ്ചു ഏകദിനങ്ങളുമാണുള്ളത്. വിശ്രമത്തിലായിരുന്ന ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയും ജസ്പ്രീത് ബുംറയും തിരിച്ചെത്തും. രോഹിത് ശര്‍മ്മക്ക് പൂര്‍ണമായോ ഭാഗികമായോ പരമ്ബരയില്‍ വിശ്രമം നല്‍കും. രോഹിത്തിന് പകരം കെ.എല്‍ രാഹുല്‍ ആകും ശിഖര്‍ ധവാനൊപ്പം ഓപ്പണറായി കളത്തിലിറങ്ങുക. എംഎസ് ധോണിക്കൊപ്പം റിഷഭ് പന്തിനെ നിലനിര്‍ത്തിയേക്കും.
"
https://www.facebook.com/Malayalivartha