ട്വന്റി-20 പരമ്പര തൂത്തുവാരി ഇംഗ്ലണ്ട് വനിതകള്‍; ഇന്ത്യൻ വനിതകളുടെ പരാജയം ഒരു റണ്‍സ് ബാക്കിനിൽക്കെ
ഇന്ത്യക്കെതിരായ ട്വന്റി-20 പരമ്പര തൂത്തുവാരി ഇംഗ്ലണ്ട് വനിതകള്‍. ആവേശകരമായ മൂന്നാം മത്സരത്തില്‍ ഇന്ത്യയെ ഒരു റണ്‍സിനാണ് ഇംഗ്ലീഷുകാര്‍ പരാജയപ്പെടുത്തിയത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് ആറു വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സാണ് എടുത്തത്. എന്നാല്‍ ഇന്ത്യക്ക് നിശ്ചിത 20 ഓവറില്‍ 118 റണ്‍സെടുക്കാനെ സാധിച്ചുള്ളു.
അവസാന ഓവറില്‍ രണ്ട് റണ്‍സ് മാത്രമായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍ ആവശ്യമായിരുന്നത്. എന്നാല്‍ ഭാരതി ഫുള്മാലിക്ക് മൂന്നു പന്തുകളില്‍ റണ്‍ എടുക്കാന്‍ സാധിച്ചില്ല. നാലാം പന്തില്‍ ഭാരതി പുറത്ത്. അടുത്ത പന്തില്‍ അനുജ പാട്ടിലും ഗോള്‍ഡണ്‍ ഡക്ക്. പിന്നാലെ വന്ന ശിഖ പാണ്ഡെയ്ക്കു അവസാന പന്തില്‍ ഒരു റണ്‍സ് മാത്രമാണ് സ്കോര്‍ ചെയ്യാന്‍ കഴിഞ്ഞത്.
നോണ്‍സ്ട്രൈക്കര്‍ എന്‍ഡില്‍ മിതാലി രാജ് കാഴ്ചക്കാരിയായി നില്‍ക്കെയാണ് ഇന്ത്യയുടെ തോല്‍വി. ഇന്ത്യന്‍ ടീമിന്റെ ട്വന്റി-20യില്‍ തുടര്‍ച്ചയായ ഏഴാം തോല്‍വിയാണിത്.
https://www.facebook.com/Malayalivartha