Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചിന്നസ്വാമിയില്‍ റസ്സല്‍ കൊടുങ്കാറ്റ്.... കൊടുങ്കാറ്റില്‍ കണ്ണുതള്ളി ക്രിക്കറ്റ് ലോകം ; അതിശയിപ്പിക്കുന്ന ജയവുമായി കൊല്‍ക്കത്ത; ബാം​ഗ്ലൂരിന് തുടര്‍ച്ചയായ അഞ്ചാം തോല്‍വി

06 APRIL 2019 09:35 AM IST
മലയാളി വാര്‍ത്ത

അവിശ്വസനീയം, അത്ഭുതം .... റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ റസല്‍ വെടിക്കെട്ടില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വിജയിച്ചതിനെ ഇങ്ങനെയെ വിശേഷിപ്പിക്കാൻ കഴിയൂ . അവസാന മൂന്ന് ഓവറില്‍ 53 റണ്‍സ് എന്ന അപ്രാപ്യമായ വിജയലക്ഷ്യം അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കേ കൊല്‍ക്കത്ത മറികടക്കുകയായിരുന്നു.

ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ റോയല്‍ ചാലഞ്ചേഴ്‌സ് ആരാധകര്‍ അവിശ്വസനീയതയോടെയാണ് അത് കണ്ട് നിന്നത്. റസ്സലിന്റെ ബാറ്റില്‍ നിന്ന് സിക്‌സറുകള്‍ അവിരാമം ഒഴുകിയതോടെ വിജയത്തിലേക്കെത്തുമെന്ന പ്രതീക്ഷിച്ച കളിയുടെ കഥയാകെ മാറുകയായിരുന്നു . അവസാന ഓവറുകളില്‍ കൊടുങ്കാറ്റായി അടിച്ച റസ്സല്‍ 13 പന്തില്‍ നിന്ന് 48 റണ്‍സാണ് നേടിയാണ് താണ്ഡവം തിമിർത്തത്.

അതിമാനുഷികനായി അവതരിക്കുകയായിരുന്നു റസല്‍. സ്‌റ്റോയിനിസ് എറിഞ്ഞ പതിനെട്ടാം ഓവറില്‍ റസ്സല്‍ രണ്ട് സിക്‌സ് പറത്തി. സൗത്തി എറിഞ്ഞ പത്തൊന്‍പതാം ഓവറില്‍ നാല് സിക്‌സും ഒരു ഫോറും ഉള്‍പ്പടെ 29 റണ്‍സാണ് റസ്സല്‍ വാരിയത്. മൊത്തം ഏഴ് സിക്‌സും ഒരു ബൗണ്ടറിയും ഉള്‍പ്പടെ 13 പന്തില്‍ നിന്ന് 48 റണ്‍സെടുത്ത് റസ്സല്‍ പുറത്താകാതെ നിന്നു.

ആദ്യ ജയം തേടിയിറങ്ങിയ ബെംഗളൂരുവിന്‍റെ സ്വപ്‌നങ്ങള്‍ തട്ടിത്തകര്‍ത്ത റസലാട്ടത്തെ വാഴ്‌ത്താന്‍ വാക്കുകളില്ല ക്രിക്കറ്റ് ലോകത്തിന്. അത്രത്തോളം ഞെട്ടലാണ് ടി20 ചരിത്രത്തിലെ ഏക്കാലത്തെയും മികച്ച ഫിനിഷിങ് ഇന്നിംഗ്‌സുകളിലൊന്ന് സൃഷ്ടിച്ചത്.

കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെതിരെ 200ലേറെ റണ്‍സ് അടിച്ചെടുത്തിട്ടും റോയല്‍ ചലഞ്ചേഴ്സ് ബാം​ഗ്ലൂര്‍ വിജയിച്ചില്ല. ആദ്യം ബാറ്റ് ചെയ്ത ബാം​ഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് അടിച്ചെടുത്തപ്പോള്‍ അഞ്ച് പന്തുകള്‍ ബാക്കി നില്‍ക്കെ കൊല്‍ക്കത്ത അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് അടിച്ചെടുത്ത് വിജയം പിടിച്ചു. അഞ്ച് വിക്കറ്റിനായിരുന്നു നൈറ്റ്റൈഡേഴ്സ് വിജയ തീരമണഞ്ഞത്.

ക്രിസ് ലിന്‍ 43 ഉം ഉത്തപ്പ 33 ഉം റാണ 37 ഉം റണ്‍സെടുത്തു. ബാംഗ്ലൂരിനു വേണ്ടി സെയ്‌നിയും നേഗിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ ഇരുപത് ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി 49 പന്തില്‍ നിന്ന് 84 ഉം ഡിവില്ല്യേഴ്‌സ് 32 പന്തില്‍ നിന്ന് 63 ഉം റണ്‍സാണ് നേടി. രണ്ടാം വിക്കറ്റില്‍ 98 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. പാര്‍ഥിവ് പട്ടേല്‍ 25 ഉം സ്‌റ്റോയിനിസ് പുറത്താകാതെ 28 ഉം റണ്‍സ് കണ്ടെത്തി.

നാല് കളികളില്‍ നിന്ന് ആറ് പോയിന്റുമായി കൊല്‍ക്കത്ത രണ്ടാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു. ആറു പോയിന്റ് തന്നെയുള്ള ഹൈദരാബാദാണ് ഒന്നാം സ്ഥാനത്ത്. കളിച്ച അഞ്ച് കളികളും തോറ്റ ബാംഗ്ലൂര്‍ ഏറ്റവും അവസാന സ്ഥാനത്ത് തന്നെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (14 minutes ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (27 minutes ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (41 minutes ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (49 minutes ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (1 hour ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (13 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (13 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (14 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (14 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (14 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (15 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (15 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (15 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (15 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (15 hours ago)

Malayali Vartha Recommends