Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സാന്റ്‌നറുടെ അവസാനബോള്‍ സിക്‌സറിലൂടെ രാജസ്ഥാനെതിരെ ചെന്നൈയ്ക്ക് ജയം

12 APRIL 2019 12:56 PM IST
മലയാളി വാര്‍ത്ത

ജയ്പൂരില്‍ നടന്ന മത്സരത്തില്‍ 20-ാം ഓവറിലെ അവസാന പന്തില്‍ മിച്ചല്‍ സാന്റ്നര്‍ നേടിയ സിക്സിലൂടെ രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് വിജയം. നാല് വിക്കറ്റിനായിരുന്നു ധോണിയുടെയും സംഘത്തിന്റെയും വിജയം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ചെന്നൈ അവസാന ഓവറിലെ അവസാന പന്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

18 റണ്‍സാണ് അവസാന ഓവറില്‍ ചെന്നൈയ്ക്ക് വേണ്ടിയിരുന്നത്. സ്റ്റോക്സ് എറിഞ്ഞ അവസാന ഓവറിന്റെ ആദ്യ പന്തില്‍ തന്നെ രവീന്ദ്ര ജഡേജ സിക്സ് നേടി. നോബോളായ രണ്ടാം പന്തില്‍ ഒരു റണ്‍സ്. അടുത്ത പന്തില്‍ ധോണി രണ്ട് റണ്‍സ് നേടി. എന്നാല്‍ തൊട്ടടുത്ത ബോളില്‍ ക്യാപ്റ്റന്‍ ബൗള്‍ഡായി. രാജസ്ഥാന്‍ വിജയമുറപ്പിച്ച അവസ്ഥയായി. നാലും അഞ്ചും പന്തില്‍ മിച്ചല്‍ സാന്റ്നര്‍ രണ്ട് റണ്‍സ് വീതം നേടി. അവസാന പന്ത് സ്റ്റോക്സ് വൈഡ് എറിഞ്ഞു. പിന്നീട് വേണ്ടത് മൂന്ന് റണ്‍ മാത്രം. എന്നാല്‍ അവസാന പന്തില്‍ സാന്റ്നര്‍, സ്റ്റോക്സിനെ സിക്സറിനു പറത്തി.

തുടക്കത്തില്‍ തകര്‍ന്നെങ്കിലും എം.എസ് ധോണി (43 പന്തില്‍ 58), അമ്പാട്ടി റായുഡു (47 പന്തില്‍ 57) എന്നിവരാണ് വിജയം ഉറപ്പിച്ചത്. ഷെയ്ന്‍ വാട്സണ്‍ (0), ഫാഫ് ഡു പ്ലെസിസ് (7), സുരേഷ് റെയ്ന (4), കേദാര്‍ ജാദവ് (1), എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. രവീന്ദ്ര ജഡേജ (9), സാന്റ്നര്‍ (10) പുറത്താവാതെ നിന്നു. രാജസ്ഥാന് വേണ്ടി സ്റ്റോക്സ് രണ്ട് വിക്കറ്റ് വീഴ്ത്തി.

നേരത്തെ, 152 റണ്‍സിന്റെ വിജയലക്ഷ്യമാണ് രാജസ്ഥാന്‍ സന്ദര്‍ശകര്‍ക്ക് മുന്നില്‍ വച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ റോയല്‍ നിശ്ചിത ഓവരില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തു. ഒരുതാരത്തിനും 30 റണ്‍സിനപ്പുറം നേടാന്‍ സാധിച്ചില്ലെന്നുള്ളതാണ് രാജസ്ഥാന്‍ ഇന്നിങ്സിലെ പ്രത്യേകത. ബെന്‍ സ്റ്റോക്സാ (26 പന്തില്‍ 28) ണ് രാജസ്ഥാന്‍ നിരയിലെ ടോപ് സ്‌കോറര്‍.

ചെന്നൈ സൂപ്പര്‍ കിങ്സിന് വേണ്ടി ദീപക് ചാഹര്‍, ഷാര്‍ദുല്‍ ഠാകൂര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. പരിക്കിന് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ രാജസ്ഥാന്റെ മലയാളി താരം സഞ്ജു സാംസണ് ആറ് റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. അജിന്‍ക്യ രഹാനെ (14), ജോസ് ബട്ലര്‍ (23), സ്റ്റീവന്‍ സ്മിത്ത് (15), രാഹുല്‍ ത്രിപാഠി (10), റിയാന്‍ പരാഗ് (16) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ജോഫ്ര ആര്‍ച്ചര്‍ (13), ശ്രേയാസ് ഗോപാല്‍ (19) എന്നിവര്‍ പുറത്താവാതെ നിന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (13 minutes ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (26 minutes ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (40 minutes ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (48 minutes ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (1 hour ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (13 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (13 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (14 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (14 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (14 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (15 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (15 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (15 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (15 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (15 hours ago)

Malayali Vartha Recommends