ക്രിക്കറ്റ് പരിശീലനത്തിനായി പോകുംവഴി കാര്‍ സ്കൂട്ടറിലിടിച്ച് ക്രിക്കറ്റ് താരത്തിന് ദാരുണാന്ത്യം; റോഡിലേക്ക് തലയിടിച്ച് വീണ അഹ്റാസ് തല പൊട്ടി തല്‍ക്ഷണം മരിച്ചു...
ഗള്‍ഫിലേക്ക് ക്രിക്കറ്റ് മത്സരത്തില്‍ പങ്കെടുക്കാന്‍ പോയ അഹ്റാസ് ദിവസങ്ങള്‍ക്ക് മുമ്ബാണ് മടങ്ങിയെത്തിയത്. ചൊവ്വാഴ്ച്ച രാവിലെ 7.15 മണിയോടെ കറന്തക്കാട് ദേശീയപാതയിലാണ് അപകടം. ഇ വൈ സി സി ക്ലബ്ബിന്റെ ക്രിക്കറ്റ് താരം അഹ്റാസ് (22) ആണ് മരിച്ചത്. ദിശതെറ്റിച്ച് വന്ന ഐ 20 കാറാണ് അപകടം ഉണ്ടാക്കിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
റോഡിലേക്ക് തലയിടിച്ച് വീണ അഹ്റാസ് തല പൊട്ടി തല്‍ക്ഷണം മരിച്ചു. ഫയര്‍ഫോഴ്സ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. മികച്ച ക്രിക്കറ്റ് താരമായിരുന്ന അഹ്റാസ് ചെമ്മനാട്ടേക്ക് ക്രിക്കറ്റ് പരിശീലനത്തിനായി പോകുമ്ബോഴാണ് അപകടം.
https://www.facebook.com/Malayalivartha