'കരുതലോടെ പാക് പട' ; ക്രിക്കറ്റ് ലോകകപ്പിനുള്ള പാകിസ്ഥാന് ടീമില്‍ വന്‍ അഴിച്ചുപണി
ക്രിക്കറ്റ് ലോകകപ്പിനുള്ള പാകിസ്ഥാന് ടീമില്‍ വന്‍ അഴിച്ചുപണി.15 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ച ടീമിലുണ്ടായിരുന്ന ആബിദ് അലി, ജുനൈദ് ഖാന്, ഫഹീം അഷ്റഫ് എന്നിവരെ പുറത്താക്കി പകരം ആസിഫ് അലി, മുഹമ്മദ് ആമിര്‍, വഹാബ് റിയാസ് എന്നിവരെ തിരികെ വിളിച്ചു. ഇംഗ്ലണ്ടിനെതിരെ ഇക്കഴിഞ്ഞ ഏകദിന പരമ്ബരയില്‍ മോശം പ്രകടനമായിരുന്നു പാക് ബൗളര്‍മാരുടേത്. അത് മുന്നില്‍ കണ്ടാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് ഒരു അഴിച്ചുപണിക്ക് മുതിര്‍ന്നത്. സര്‍ഫറാസ് അഹമ്മദ് (ക്യാപ്റ്റന്‍), ഫഖര്‍ സമാന്, ഇമാം ഉള് ഹഖ്, ബാബര്‍ അസം, ഹാരിസ് സൊഹൈല്‍, ആസിഫ് അലി, ഷൊയ്ബ് മാലിക്, മുഹമ്മദ് ഹഫീസ്, ഇമാദ് വസീം, ഷദാബ് ഖാന്, ഹാസന് അലി, ഷഹീന് അഫ്രീദി, വഹാബ് റിയാസ്, മുഹമ്മദ് ഹസ്നൈന് എന്നിവരാണ് പുതിയ ടീമംഗങ്ങള്‍.
https://www.facebook.com/Malayalivartha