അണിഞ്ഞിരിക്കുന്നത് പാക് ജഴ്സി, പക്ഷേ അതില്‍ ധോണിയുടെ പേര്, പകച്ച് ക്രിക്കറ്റ് ലോകം
പച്ച നിറമുള്ള ഒരു ജഴ്സി കണ്ടാല്‍, അത് പാകിസ്ഥാന്റേയോ ദക്ഷിണാഫ്രിക്കയുടേയോ ജഴ്സി ആയിരിക്കുമെന്ന് മിക്കവാറും പേര്‍ക്കറിയാം.
അതുകൊണ്ടു തന്നെ ആ ജഴ്സിയില്‍ എഴുതിയിരിയ്ക്കുന്ന പേര് കണ്ട് ക്രിക്കറ്റ് ലോകം ഒന്നു പകച്ചു. കാരണം മറ്റൊന്നുമല്ല, ആ ജഴ്സിയില്‍ എഴുതിയിരിക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് താരം എംഎസ് ധോണിയുടെ പേരായിരുന്നു.
കണ്ടത് വിശ്വസിക്കാനാകാതെ ഒന്നു കൂടി സൂക്ഷിച്ചു നോക്കി. അതെ ധോണിയുടെ പേര് തന്നെ. എന്താണ് ഇതിനു പിന്നിലെന്നറിയാനായി പിന്നെ ശ്രമം.
പാക്കിസ്ഥാനി ആരാധകനായ ഷെഹ്സാദ് ഉള് ഹസ്സന് എന്ന ക്രിക്കറ്റ് പ്രേമിയാണ് ഈ കുസൃതി ഒപ്പിച്ചത്. പാക്കിസ്ഥാനെ അകമഴിഞ്ഞ് പിന്തുണക്കുമ്പോഴും ധോണിയുടെ കടുത്ത ആരാധകന് കൂടിയാണ് ഇയാള്‍.
ഇതിനായി പാക്കിസ്ഥാന് ജഴ്സിയില്‍ ധോണിയുടെ പേരും ഏഴാം നമ്പറും പ്രിന്റ് ചെയ്തു വാങ്ങുകയായിരുന്നു.
ജൂണ്‍ 16-ന് ഓള്‍ഡ് ട്രാഫോഡിലാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാന് പോരാട്ടം.
https://www.facebook.com/Malayalivartha