കന്നി അങ്കത്തിനൊരുങ്ങി ഇന്ത്യ; ടോസ് നേടിയ ദക്ഷിണാഫിക്ക ബാറ്റിംഗ് തെരഞ്ഞെടുത്തു
ഈ ലോകകപ്പിലെ കന്നി അങ്കത്തിനിറങ്ങിയ ഇന്ത്യക്കെതിരേ ടോസ് നേടിയ ദക്ഷിണാഫിക്ക ബാറ്റിംഗ് തെരഞ്ഞെടുത്തു. ഈ ലോകകപ്പിലെ ദക്ഷിണാഫ്രിക്കയുടെ മൂന്നാമത്തെ മത്സരമാണിത്. ദക്ഷിണാഫ്രിക്കന്‍ ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്.ഷാഷിം അംല ടീമില്‍ തിരിച്ചെത്തിയപ്പോള്‍ പരുക്കേറ്റ ലുംഗി എന്‍ഗിഡിക്കു പകരം സ്പിന്നര്‍ ടബ്രായിസ് ഷംസിയെ ഉള്‍പ്പെടുത്തി.കാണികളുടെ പിന്തുണ ഇന്ത്യക്ക് നിര്‍ണായകമാണെന്ന് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി പറഞ്ഞു.
ഇന്ത്യന്‍ ടീം: ശിഖര്‍ ധവാന്, രോഹിത് ശര്‍മ, വിരാട് കോഹ്ലി, കെ.എല്‍. രാഹുല്‍, കേദാര്‍ ജാദവ്, എം.എസ്. ധോണി, ഹര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബൂംറ.
https://www.facebook.com/Malayalivartha