Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

6 വിക്കറ്റ് നഷ്ടം; പാകിസ്താന് ബാറ്റിങ് തകര്‍ച്ച; ബാറ്റിംഗിലും ബൗളിംഗിലും ആധിപത്യം പുലര്‍ത്തി ടീം ഇന്ത്യ മുന്നേറിയപ്പോള്‍ പാകിസ്താന്‍ തകര്‍ന്നടിയുന്നു; ഇന്ത്യ നല്‍കിയ വമ്പന്‍ സ്‌കോറിന്റെ അടുത്തുപോലും എത്താനാകില്ല

16 JUNE 2019 10:38 PM IST
മലയാളി വാര്‍ത്ത

ലോകകപ്പ് പോരാട്ടത്തില്‍ പാകിസ്താനു മുന്നില്‍ 337 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സെടുത്തു.

ഇടയ്ക്കുവെച്ച് മഴ കാരണം മത്സരം തടസപ്പെട്ടിരുന്നു. ഇന്ത്യ 46.4 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സെടുത്തു നില്‍ക്കെയാണ് മഴയെത്തിയത്. പിന്നീട് മത്സരം പുനഃരാരംഭിക്കുകയായിരുന്നു.

ഇന്ത്യന്‍ ടോപ്പ് ഓര്‍ഡര്‍ മികച്ച പ്രകടനം കാഴ്ചവെച്ച മത്സരത്തില്‍ രോഹിത് ശര്‍മയുടെ സെഞ്ചുറി പ്രകടനമാണ് ഇന്ത്യയ്ക്ക് കരുത്തായത്. 85 പന്തുകളില്‍ നിന്ന് തന്റെ 24ാം ഏകദിന സെഞ്ചുറി തികച്ച രോഹിത് 113 പന്തില്‍ നിന്ന് മൂന്നു സിക്‌സും 14 ബൗണ്ടറികളുമടക്കം 140 റണ്‍സെടുത്ത് പുറത്തായി. ഹസന്‍ അലിയുടെ പന്തില്‍ വഹാബ് റിയാസിന് ക്യാച്ച് നല്‍കിയാണ് രോഹിത് പുറത്തായത്. ഈ ലോകകപ്പില്‍ രോഹിത്തിന്റെ രണ്ടാം സെഞ്ചുറിയാണിത്.

65 പന്തില്‍ നിന്ന് ഏഴു ബൗണ്ടറികളോടെ 77 റണ്‍സെടുത്ത ക്യാപ്റ്റന്‍ കോലിയും ഇന്ത്യയ്ക്കായി തിളങ്ങി.

രോഹിത് ലോകേഷ് രാഹുല്‍ ഓപ്പണിങ് കൂട്ടുകെട്ട് ഇന്ത്യയ്ക്കായി മികച്ച തുടക്കമാണ് നല്‍കിയത്. 23.5 ഓവറില്‍ 136 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 78 പന്തില്‍ നിന്ന് 57 റണ്‍സെടുത്ത രാഹുല്‍ വഹാബ് റിയാസിന്റെ പന്തിലാണ് പുറത്തായത്.

പിന്നീട് ക്രീസില്‍ ഒന്നിച്ച രോഹിത് കോലി കൂട്ടുകെട്ട് 98 റണ്‍സ് ഇന്ത്യന്‍ സ്‌കോറിലേക്ക് ചേര്‍ത്തു. 39ാം ഓവറില്‍ രോഹിത് പുറത്തായ ശേഷം എത്തിയ ഹാര്‍ദിക് പാണ്ഡ്യ 19 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത് പുറത്തായി. ധോനിക്ക് വെറും ഒരു റണ്ണെടുക്കാനേ സാധിച്ചുള്ളൂ.

ഇതിനിടെ മത്സരത്തില്‍ 57 റണ്‍സ് നേടിയതോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി മറ്റൊരു നാഴികക്കല്ല് പിന്നിട്ടു. ഏറ്റവും വേഗത്തില്‍ ഏകദിനത്തില്‍ 11,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന നേട്ടം സച്ചിനെ മറികടന്ന് കോലി സ്വന്തമാക്കി. 222 ഇന്നിങ്‌സുകളില്‍ നിന്നാണ് കോലി ഈ നേട്ടം പിന്നിട്ടത്. സച്ചിന് 11,000 റണ്‍സ് തികയ്ക്കാന്‍ 276 ഇന്നിങ്‌സുകള്‍ വേണ്ടിവന്നിരുന്നു. ഈ നേട്ടം പിന്നിടുന്ന എട്ടാമത്തെ താരവും മൂന്നാമത്തെ ഇന്ത്യന്‍ താരവുമാണ് കോലി. 18,426 റണ്‍സെടുത്ത സച്ചിന്‍ തെണ്ടുല്‍ക്കറും 11,363 റണ്‍സുമായി സൗരവ് ഗാംഗുലിയുമാണ് കോലിക്ക് മുന്നിലുള്ളത്.

നേരത്തെ ടോസ് നേടിയ പാകിസ്താന്‍ ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദ് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ തമിഴ്‌നാട് താരം വിജയ് ശങ്കര്‍ ലോകകപ്പ് അരങ്ങേറ്റം കുറിച്ചു. പരുക്കിന്റെ പിടിയിലായ ഓപ്പണര്‍ ശിഖര്‍ ധവാനു പകരക്കാരനായാണ് വിജയ് ശങ്കര്‍ എത്തുന്നത്.

ഇത് ഏഴാം തവണയാണ് ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ വരുന്നത്. കഴിഞ്ഞ ആറ് തവണയും വിജയം ഇന്ത്യക്ക് ഒപ്പമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (12 minutes ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (13 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (13 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (13 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (13 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (14 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (14 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (14 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (14 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (14 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (14 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (15 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (15 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (15 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (15 hours ago)

Malayali Vartha Recommends