ലോകകപ്പ് ക്രിക്കറ്റ് സെമിയില്‍ ഇന്ത്യ ന്യൂസിലന്‍ഡ് പോരാട്ടം ഇന്ന്... സെമി പോരാട്ടത്തിനിറങ്ങുമ്പോള്‍ ഇന്ത്യയുടെ അന്തിമ ഇലവനില്‍ നിര്‍ദ്ദേശങ്ങളുമായി സച്ചിന് രംഗത്ത്
ലോകകപ്പ് ക്രിക്കറ്റ് സെമിയില്‍ ഇന്ത്യ ന്യൂസിലന്‍ഡ് പോരാട്ടം ഇന്ന് നടക്കും. അന്തിമ ഇലവനെ പ്രഖ്യാപിക്കുന്നതില്‍ വിഷമിക്കുകയാണ് ഇന്ത്യ. ആരെ ഒഴിവാക്കണം, ആരെ കളിപ്പിക്കണം എന്ന ആശയക്കുഴപ്പത്തിലാണ് ടീം ഇന്ത്യ. സെമി പോരാട്ടത്തിനിറങ്ങുമ്പോള്‍ ഇന്ത്യയുടെ അന്തിമ ഇലവനില്‍ ചില നിര്‍ദ്ദേശങ്ങളുമായി എത്തിയിരിക്കുകയാണ് സച്ചിന്. ദിനേശ് കാര്‍ത്തിക്ക് ടീമില്‍ ഉണ്ടെങ്കില്‍ അന്തിമ ഇലവനില്‍ രവീന്ദ്ര ജഡേജയെ ഉള്‍പ്പെടുത്തുന്നത് നല്ലതാണെന്ന് സച്ചിന് പറഞ്ഞു.
ജഡേജയുടെ ഇടം കൈ സ്പിന്‍ ഇന്ത്യക്ക് നല്ല രീതിയില്‍ ഗുണം ചെയ്യുമെന്ന് സച്ചിന് പറഞ്ഞു. കഴിഞ്ഞ മത്സരങ്ങളില്‍ തിളങ്ങാന്‍ കഴിയാത്ത ഭുവനേശ്വര്‍ കുമാറിന് പകരം ഫോമില്‍ ഉള്ള ഷമിയെ ഉള്‍പ്പെടുത്തണമെന്നും സച്ചിന് പറഞ്ഞു.
https://www.facebook.com/Malayalivartha