Widgets Magazine
21
Jul / 2019
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പോണ്‍സൈറ്റ് കാണുന്ന സ്ത്രീകളുടെ എണ്ണം?


മുന്‍ഭാര്യയെക്കുറിച്ച് നടന്‍ അര്‍ബാസ് ഖാന്‍ പറയുന്നത്?


മിഷന്‍ മംഗളിനെ കുറിച്ച് വിദ്യാ ബാലന്‍


ട്രെയിന്‍ ഓടിച്ചു കൊണ്ടാണ് ലോക്കോ പൈലറ്റുമാര്‍ ആഹാരം കഴിക്കുന്നത്; വഴിയില്‍ മലമൂത്ര ശങ്ക തോന്നും എന്ന് പേടിച്ച്‌ ആഹാരം വളരെ കുറച്ച്‌ മാത്രമേ കഴിക്കൂ ... ട്രെയിന്‍ നിര്‍ത്തി ലോക്കോ പൈലറ്റ് ട്രാക്കില്‍ മൂത്രം ഒഴിക്കുന്ന വീഡിയോ ആഘോഷിക്കുന്നവരും, ആനന്ദം കൊള്ളുന്നവരും ഒന്ന് മനസ്സിലാക്കുക ലോക്കോ പൈലറ്റും മനുഷ്യരാണ് ...


വിവാഹ ശേഷം പേളിയും ശ്രീനിഷും വീണ്ടും ആ ഗാനവുമായി എത്തി; ഇത്തവണ സ്നേഹത്തിന്റെ ഇഴയടുപ്പം കൂടുതല്‍ ദൃഢമാക്കി താരദമ്പതികൾ

അങ്ങനെ ചിന്തിക്കുക പോലും അരുത് 'ധോണിയോട് ലത മങ്കേഷ്‌കർ

11 JULY 2019 09:04 PM IST
മലയാളി വാര്‍ത്ത

ഇന്ത്യൻ ടീം ഇല്ലാത്ത വേൾഡ് കപ്പ് കാണേണ്ടി വരുന്ന ക്രിക്കറ്റ് പ്രേമികളുടെ നിരാശ തെല്ലൊന്നുമല്ല .ഇന്നലെ സെമി കണ്ടപ്പോൾ 130 കോടി ജനങ്ങൾ പ്രാർത്ഥിച്ചു ഇന്ത്യ ജയിച്ചു കാണാൻ .പക്ഷെ നിരാശയായിരുന്നു ഫലം.ഇന്നലെ ന്യൂസീലന്‍ഡുമായി സെമിയില്‍ പരാജയപ്പെട്ടിരുന്ന ഇന്ത്യന്‍ ടീമിനെതിരെയും,ധോണിക്ക് എതിരെയും ഒരു വിഭാഗം ആരാധകര്‍ തിരിഞ്ഞിരുന്നു.നിര്‍ണായക ഘട്ടത്തില്‍ ധോണിയുടെ മെല്ലെപ്പോക്ക് ടീമിനെ തോല്‍വിയിലേക്ക് നയിച്ചുവെന്ന വ്യാപക ആരോപണമുണ്ടായിരുന്നു. അതേസമയം സെമിയില്‍ ന്യൂസിലാന്റിനെതിരായി ധോണി ബാറ്റ് ചെയ്തത് ശരിയായ രീതിയിലാണെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഇന്ന് അഭിപ്രായപ്പെട്ടിരുന്നു. വിരമിക്കുന്നതിനെ കുറിച്ച് ധോണി ടീമിനോട് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലെന്നും കോഹ്ലി പറഞ്ഞു.

’71ന് 5 എന്ന നിലയില്‍ ബാറ്റ് ചെയ്യാനെത്തുമ്പോള്‍ സ്‌കോര്‍ പെട്ടെന്നുയര്‍ത്തുന്നത് എളുപ്പമല്ല. വീണ്ടും പുനര്‍നിര്‍മിക്കുകയാണ് വേണ്ടത്. അതാണ് അദ്ദേഹം ജഡേജയ്ക്കൊപ്പം ചെയ്തത്.’ കോഹ്ലി പറഞ്ഞു.
‘പുറത്ത് നിന്ന് കണ്ട് കൊണ്ട് അഭിപ്രായം പറയാന്‍ എളുപ്പമാണ്. പക്ഷെ ജഡേജയ്ക്കൊപ്പം അദ്ദേഹം ബാറ്റ് ചെയ്യുമ്പോള്‍ ഭൂവനേശ്വര്‍ കുമാര്‍ മാത്രമാണ് വരാനുണ്ടായിരുന്നത്. അതുകൊണ്ട് അദ്ദേഹത്തിന് ഒരുവശം താങ്ങി നിര്‍ത്തേണ്ട ഉത്തരവാദിത്വമുണ്ടായിരുന്നു എന്നാണ് എന്റെ അഭിപ്രായം’ കോഹ്ലി പറഞ്ഞു.

ഏഴാം നമ്പറില്‍ ധോണിയെ ഇറക്കിയതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഡാമേജ് കണ്‍ട്രോളര്‍ എന്ന നിലയ്ക്ക് അദ്ദേഹത്തെ ഇറക്കാനായിരുന്നു ഗെയിം പ്ലാനെന്നും കോഹ്ലി പറഞ്ഞു.സെമി മത്സരത്തില്‍ ധോണി ഔട്ടായ പന്തില്‍ അംപയറിങ്ങില്‍ പിഴവുണ്ടായെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. മൂന്നാമത്തെ പവര്‍ പ്ലേ ആയതിനാല്‍ 30 യാര്‍ഡ് സര്‍ക്കിളിന് പുറത്ത് 5 ഫീല്‍ഡര്‍മാര്‍ മാത്രമേ പാടുള്ളൂവെങ്കിലും 6 ഫീല്‍ഡര്‍മാര്‍ പുറത്ത് നിന്നെന്നാണ് ട്വിറ്ററിലടക്കം ആരാധകര്‍ വീഡിയോ സഹിതം ചൂണ്ടിക്കാണിക്കുന്നത്.

അംപയര്‍ നോബോള്‍ വിളിച്ചാല്‍ പോലും ധോണി റണ്‍ ഔട്ടാവുമെങ്കിലും റിങ്ങിനുള്ളില്‍ ലെഗ്സൈഡില്‍ ഒരു എക്സ്ട്രാ ഫീല്‍ഡര്‍ ഉണ്ടായിരുന്നെങ്കില്‍ ധോണി ഡബിളിന് ഓടുമായിരുന്നില്ലെന്ന് ആരാധകര്‍ പറയുന്നു.
ധോണി ഔട്ടായ പന്ത് എറിയുന്നതിന് മുമ്പ് സ്‌ക്രീനില്‍ കാണിച്ച ഗ്രാഫിക്സില്‍ ആറു ഫീല്‍ഡര്‍മാര്‍ പുറത്ത് നില്‍ക്കുന്നതായി കാണിക്കുന്നുണ്ട്.10 ബോളില്‍ 25 റണ്‍സ് വേണമെന്നിരിക്കെ ധോണി മത്സരം ജയിപ്പിക്കുമെന്ന് തോന്നിയ ഘട്ടത്തിലാണ് ഇന്നലെ അദ്ദേഹം റണ്‍ ഔട്ടാവുന്നത്. 49ല്‍ നിന്ന് സിംഗിളെടുത്ത് 50 തികച്ച് രണ്ടാം റണ്ണിനായി ഓടുമ്പോള്‍ ഗുപ്റ്റിലാണ് ഡയറക്ട് ത്രോയില്‍ സ്റ്റംപ് തെറിപ്പിച്ചത്.

ധോണി ഔട്ടായിടത്താണ് ഇന്ത്യ മത്സരം തോറ്റതെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്.ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി വിരമിക്കുന്നുവെന്ന അഭ്യൂഹങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. എന്നാല്‍ ധോണിയോട് വിരമിക്കരുതെന്ന ആവശ്യവുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത് ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കറാണ്. രാജ്യത്തിന് ധോണിയെ ആവശ്യമുണ്ടെന്നു പറഞ്ഞ അവര്‍ വിരമിക്കരുതെന്ന് ആവശ്യപ്പെട്ടു.

‘താങ്കള്‍ വിരമിക്കാന്‍ പോവുകയാണെന്നു ഞാന്‍ കേട്ടു. അതു ചെയ്യരുത്. രാജ്യത്തിനു താങ്കളെ ആവശ്യമുണ്ട്. ഞാനും താങ്കളോട് അഭ്യര്‍ഥിക്കുകയാണ്, വിരമിക്കരുത്, വിരമിക്കുന്നതിനെക്കുറിച്ച് ആലോചിക്കുക പോലും ചെയ്യരുത്. ഇന്നലെ നമ്മള്‍ ജയിച്ചില്ല, പക്ഷേ നമ്മള്‍ തോറ്റതുമില്ല. ഗുല്‍സാറിന്റെ ഗാനം എന്റെ ടീമിനു വേണ്ടി ഞാന്‍ ഡെഡിക്കേറ്റ് ചെയ്യുന്നു.’- ലതാ മങ്കേഷ്‌കര്‍ ട്വീറ്റ് ചെയ്തു.എന്തായാലും ഫിനിഷർ സെമിയിൽ ഔട്ട് ആയപ്പോൾ ഇടം നെഞ്ച് പൊട്ടി ..നിറഞ്ഞ കണ്ണുകളോടെ മാത്രമേ കായിക പ്രമികൾക് അത് ഉൾകൊള്ളാൻ പറ്റിയിരുന്നുള്ളു ..എങ്ങനെ മറക്കാൻ പറ്റും അതേഹത്തിന്റെ ഹെലികോപ്റ്റർ ഷോട്ടുകൾ ..ആ കുസൃതി പുഞ്ചിരി .ധോണി നിങ്ങൾ അത്രെയേറെ പ്രിയപ്പെട്ടതാണ് ഓരോ ക്രിക്കറ്റ് ആരാധകർക്കും

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോണ്‍സൈറ്റ് കാണുന്ന സ്ത്രീകളുടെ എണ്ണം?  (6 hours ago)

കരയുന്ന വ്യക്തിയല്ല...മറിച്ച് വിവാദങ്ങൾ പിന്നാലെ കൂടിയിട്ടും,കരുത്ത് കാട്ടി കാലങ്ങളോളം മുന്നേറിയ സ്ത്രീ കരുത്ത്  (6 hours ago)

മുന്‍ഭാര്യയെക്കുറിച്ച് നടന്‍ അര്‍ബാസ് ഖാന്‍ പറയുന്നത്?  (7 hours ago)

മിഷന്‍ മംഗളിനെ കുറിച്ച് വിദ്യാ ബാലന്‍  (7 hours ago)

യൂണിവേഴ്‌സിറ്റി കോളേജ് സംഭവം...വിസിയുടെ വീട് ഉപരോധിക്കാനെത്തിയ എബിവിപി പ്രവര്‍ത്തകര്‍ക്ക് അമളിപറ്റി  (8 hours ago)

ഓടയില്‍ വലിച്ചെറിഞ്ഞ നവജാതശിശുവിന് രക്ഷകരായി തെരുവ് നായ്ക്കള്‍  (8 hours ago)

'നെഞ്ചിലേറ്റിയ വെടി നെഞ്ചു വിരിച്ചു വരിച്ചത്..... ഭീരുവല്ല ധീരനായിരുന്നു എന്റെ മകൻ'' ചങ്കുറപ്പിന്റെ ഈ വാക്കുകൾ ഇനി ഓർമ  (8 hours ago)

ആമസോണിന്റെ പ്രൈം ഡേ സെയിലിനിടെ കമ്പനിക്ക് വന്‍ അബദ്ധം  (8 hours ago)

ഒടുവിൽ ചർച്ചയ്ക് ഫലം കണ്ടു..ഉപവാസത്തിനും പ്രാർത്ഥനയ്ക്കും തൽക്കാലം വിട..  (8 hours ago)

മഴ കനക്കുന്നു ; പെരിങ്ങല്‍ കുത്ത് ഡാമിന്റെ നാലുഷട്ടറുകൾ തുറന്നു..  (9 hours ago)

ഇറാന്റെ പിടിയില്‍ 18 ഇന്ത്യാക്കാര്‍; മുന്നറിയിപ്പുമായി മോദിയും അമിത്ഷായും  (9 hours ago)

കൗമാരക്കാരനായ മകന് മൊബൈല്‍ ഫോണ്‍ കളിക്കാന്‍ നല്‍കി; പുറത്തായത് പിതാവിൻറെ കളികൾ; ദമ്പതികൾ വിവാഹ മോചനത്തിനായി കോടതിയിൽ  (9 hours ago)

ഇന്ത്യയിലെ ഏറ്റവും ആരാധ്യനായ നേതാവെന്ന ബഹുമതിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി  (10 hours ago)

പ്രണയിനിയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങി മരിച്ചു  (10 hours ago)

നഗരസഭയിലെ കള്ളിയായ സിപിഎം കൗണ്‍സിലര്‍ക്കെതിരെ കേസെടുത്ത ഒറ്റപ്പാലം എസ്.ഐയെ പിണറായി സര്‍ക്കാര്‍ സ്ഥലംമാറ്റി  (10 hours ago)

Malayali Vartha Recommends