ലോകകപ്പ് ക്രിക്കറ്റിലെ രണ്ടാം സെമി മത്സരത്തില്‍ ഓസ്ട്രേലിയയെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് ലോകകപ്പ് ഫൈനലില്‍
ലോകകപ്പ് ക്രിക്കറ്റിലെ രണ്ടാം സെമി മത്സരത്തില്‍ ഓസ്ട്രേലിയയെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ചു. ഇന്നലെ നടന്ന മത്സരത്തില്‍ ഓസ്ട്രേലിയയെ എട്ട് വിക്കറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് ഫൈനലില്‍ പ്രവേശിച്ചത്. ഓസ്ട്രേലിയ ഉയര്‍ത്തിയ 224 റണ്‍സ് വിജയലക്ഷ്യം ഇംഗ്ലണ്ട് 32.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
അനായാസ ജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ജേസണ്‍ റോയിയുടെ ബാറ്റിങ് മികവിലാണ് ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയത്. റൂട്ടും (49 ) മോര്‍ഗനും (45 ) പുറത്താകാതെ ഇംഗ്ലണ്ടിനെ ലക്ഷ്യത്തില്‍ എത്തിച്ചു. റോയി 85 റണ്‍സ് നേടി. ജോണി ബെയര്‍സ്റ്റോ 34 റണ്‍സ് നേടി. ജൂലൈ 14ന് ആണ് ഫൈനല്‍. ന്യൂസിലന്‍ഡ് ആണ് ഫൈനലില്‍ ഇംഗ്ലണ്ടിന്റെ എതിരാളി.
"
https://www.facebook.com/Malayalivartha