ധോണിയുടെ വിരമിക്കൽ ഉടൻ? വെളിപ്പെടുത്തലുമായി ധോണിയുടെ ഉറ്റ സൃഹൃത്ത് രംഗത്ത്
ലോക കപ്പിന് പിന്നാലെ ഉയർന്നു കേൾക്കുന്ന വലിയൊരു ചോദ്യമാണ് ധോണിയുടെ വിരമിക്കൽ. മുൻ ഇന്ത്യൻ ക്യാപ്റ്റനായ മഹേന്ദ്ര സിംഗ് ധോണി ക്രിക്കറ്റിൽ നിന്നും വിരമിക്കുകയാണെന്നും വിരമിച്ച ശേഷം ബിജെപിയിലേക്ക് ചേരും എന്നുള്ള വാർത്തകളും പുറത്തു വന്നിരുന്നു. പക്ഷേ ഇക്കാര്യത്തില്‍ ധോണിയുടെ പ്രതികരണം ഇതുവരെയും വന്നിട്ടില്ല.
എന്നാൽ ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് അരുണ്‍ പാണ്ഡെ. ധോണിയുടെ ഉറ്റ സുഹൃത്തും ബിസിനസ് പങ്കാളിയുമായ അരുൺ പാണ്ഡെ പറയുന്നത് വിരമിക്കലിനെ കുറിച്ച് അദ്ദേഹം ഇപ്പോള്‍ ആലോചിക്കുന്നില്ല എന്നാണ്. ധോണിയെ പോലുള്ള കളിക്കാരന്റെ ഭാവിയെ കുറിച്ച് ഇത്തരത്തിലുള്ള ചര്‍ച്ചകളുണ്ടാകുന്നത് തന്നെ ദൗര്‍ഭാഗ്യകരമാണെന്നും അരുണ്‍ പാണ്ഡെ കൂട്ടി ചേർത്തു. അതെ സമയം വെസ്റ്റിന്‍ഡീസ് പര്യടനത്തിലുള്ള ടീമുകളുടെ പട്ടിക നാളെ പുറത്തു വിടും. അതിൽ നിന്നും ധോണിയുടെ ഭാവിയെ സംബന്ധിച്ചുള്ള കാര്യം അറിയാവുന്നതാണ്. ഓഗസ്റ്റ് മൂന്നിന് പരമ്പര തുടങ്ങും.
https://www.facebook.com/Malayalivartha