ക്രിക്കറ്റ് താരം ഇമാം ഉള്‍ ഹഖിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ട്വീറ്റ്: ചാറ്റ് സ്ക്രീന്‍ഷോട്ട് അടക്കം പുറത്ത്

നിരവധി സ്ത്രീകളുമായി പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഇമാം ഉള്‍ ഹഖിന് ബന്ധമുണ്ടെന്ന ആരോപണം ഉന്നയിച്ച് ട്വീറ്റ് . താരം സ്ത്രീകളുമായി നടത്തിയ ചാറ്റിന്റെ സ്ക്രീന്‍ഷോട്ട് സഹിതമാണ് ട്വീറ്റ് പ്രചരിക്കുന്നത്. ഏഴോ എട്ടോ സ്ത്രീകളുമായി പാക് താരത്തിന് ബന്ധമുണ്ടെന്നും അവരെ വഞ്ചിച്ചതായും ട്വീറ്റില്‍ പറയുന്നു.
സംഭവം പുറത്തുവന്നതോടെ പാക് ക്രിക്കറ്റ് ടീമിന് ആകെ നാണക്കേടായിരിക്കുകയാണ്. ഇക്കഴിഞ്ഞ ലോകകപ്പില്‍ പാകിസ്ഥാന് വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത ഇമാം ഉള്‍ ഹഖ് മുന്‍ ക്യാപ്ടനും സെലക്ടറുമായ ഇന്‍സമാം ഉള്‍ ഹഖിന്റെ സഹോദരീ പുത്രന്‍ കൂടിയാണ്. സോഷ്യല്‍ മീഡിയയില്‍ ട്വീറ്റ് വൈറലായതോടെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തുന്നത്.
https://www.facebook.com/Malayalivartha