Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ


നീട്ടിവളർത്തിയ മുടി പറ്റെവെട്ടി സുഹൈലും കൂട്ടുകാരും.. തങ്ങളുടെ നിർബന്ധപ്രകാരം മുടി വെട്ടിയതല്ലെന്നും പ്രതി സ്വയം വെട്ടിയതാണെന്നും ബോസ്റ്റൽ സ്കൂൾ അധികൃതർ...


പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ

ആഷസ് പരമ്പരയോടെ നാളെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന് തുടക്കം

31 JULY 2019 10:57 AM IST
മലയാളി വാര്‍ത്ത

ക്രിക്കറ്റ് ലോകം ഇതാ മറ്റൊരു ലോകകപ്പിനായി ഒരുങ്ങുന്നു. നാളെ ഇംഗ്ലണ്ട്- ഓസ്‌ട്രേലിയ ആഷസ് പരമ്പരയോടെ തുടങ്ങുന്നത് പുതിയ ചരിത്രമാണ്; ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്.

ഏകദിനം, ട്വന്റി20 എന്നിവയ്ക്കുള്ളതു പോലെ ടെസ്റ്റ് ക്രിക്കറ്റിനും ഒരു ലോകകപ്പ് എന്ന ചിന്തയില്‍ നിന്നാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ പിറവി. ഓഗസ്റ്റ് 22-ന് വെസ്റ്റിന്‍ഡീസിന് എതിരെ നടക്കുന്ന ആദ്യ ടെസ്റ്റോടെ ഇന്ത്യയുടെ പോരാട്ടത്തിനും തുടക്കമാകും.

വിവിധ ടെസ്റ്റ് പരമ്പരകളിലായി രണ്ടു വര്‍ഷം നീളുന്നതാണ് ചാംപ്യന്‍ഷിപ്പ്. ഇവയില്‍ പോയിന്റ് അടിസ്ഥാനത്തില്‍ മുന്നിലെത്തുന്ന രണ്ടു ടീമുകള്‍ 2021-ല്‍ നടക്കുന്ന ഫൈനലില്‍ ഏറ്റുമുട്ടും.

നാളെ തുടങ്ങുന്ന ആഷസ് പരമ്പരയോടെയാണ് തുടക്കം. 2021 ഫെബ്രുവരിയില്‍ നടക്കുന്ന വെസ്റ്റ് ഇന്‍ഡീസ്-ശ്രീലങ്ക പരമ്പരയാണ് അവസാന മത്സരം. പോയിന്റ് അടിസ്ഥാനത്തില്‍ മുന്നിലുള്ള രണ്ടു ടീമുകള്‍ ജൂണ്‍ 10 മുതല്‍ 14 വരെ ലോര്‍ഡ്‌സില്‍ ഫൈനല്‍ കളിക്കും.

ഐസിസിയുടെ ടെസ്റ്റ് റാങ്കിങ്ങില്‍ ആദ്യ 9 സ്ഥാനക്കാര്‍ക്കാണ് ചാംപ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ അവസരം ലഭിക്കുന്നത്.
ഇക്കാലയളവില്‍ ഇവര്‍ക്കും മത്സരങ്ങളുണ്ടെങ്കിലും ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി പരിഗണിക്കില്ല.

ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ടീമുകള്‍ തന്നെ ഇക്കാലയളവില്‍ ഇതിലപ്പുറം പരമ്പരകളുണ്ടായേക്കാം. ഒരു ടീമിന് 6 രാജ്യങ്ങളുമായി 6 പരമ്പരകളാണ് ടൂര്‍ണമെന്റില്‍ കളിക്കേണ്ടത്. 3 വീതം ഹോം, എവേ പരമ്പരകള്‍. എട്ട് ടീമുകളുള്ളതില്‍ 2 ടീമുകളുമായി മത്സരിക്കേണ്ടതില്ല.

ഇന്ത്യക്ക് പാക്കിസ്ഥാനും ശ്രീലങ്കയ്ക്കുമെതിരെ കളിയില്ല. ഓരോ ടീമും കളിക്കുന്ന മത്സരങ്ങളുടെ എണ്ണം വ്യത്യസ്തമായിരിക്കുമെങ്കിലും പരമ്പരകളുടെ എണ്ണം ആറു തന്നെ.

ഒരു പരമ്പരയില്‍ നിന്ന് പരമാവധി ഒരു ടീമിന് 120 പോയിന്റ് ലഭിക്കും. പരമ്പരകളില്‍ 2 മുതല്‍ 5 ടെസ്റ്റുകള്‍ വരെയാകാമെങ്കിലും പോയിന്റ് വിഹിതം തുല്യമായിരിക്കും.

2 ടെസ്റ്റ് പരമ്പരയില്‍ ഒരു ടെസ്റ്റ് ജയിച്ചാല്‍ 60 പോയിന്റ് ലഭിക്കുമെങ്കില്‍ 5 ടെസ്റ്റ് പരമ്പരയില്‍ ഒരു ടെസ്റ്റ് ജയത്തിന്റെ മൂല്യം 24 പോയിന്റ് മാത്രം.

ടൈയ്ക്കും ടെസ്റ്റ് സമനിലയ്ക്കും ആനുപാതികമായി പോയിന്റുകള്‍ കുറയും. തോറ്റാല്‍ പോയിന്റൊന്നും ഇല്ല.

ഫൈനല്‍ സമനിലയോ ടൈയോ ആയാല്‍ രണ്ടു ടീമിനെയും സംയുക്ത ജേതാക്കളാക്കി പ്രഖ്യാപിക്കും. മഴ കൊണ്ടോ മറ്റേതെങ്കിലും കാരണം കൊണ്ടോ മത്സരം തടസ്സപ്പെട്ടാല്‍ റിസര്‍വ് ഡേ ഉണ്ടാകും.

ഇന്ത്യയുടെ മത്സരങ്ങള്‍

2019 ഓഗസ്റ്റ് - ഇന്ത്യ/വെസ്റ്റിന്‍ഡീസ്- 2 ടെസ്റ്റ്

 2019 ഒക്ടോബര്‍ -ദക്ഷിണാഫ്രിക്ക/ ഇന്ത്യ- 3 ടെസ്റ്റ്

2019 നവംബര്‍-ബംഗ്ലദേശ് /ഇന്ത്യ- 2 ടെസ്റ്റ്

2020 ഫെബ്രുവരി -ഇന്ത്യ/ ന്യൂസീലന്‍ഡ്- 2 ടെസ്റ്റ്

2020 നവംബര്‍- ഇന്ത്യ/ഓസ്‌ട്രേലിയ -4 ടെസ്റ്റ്

2021 ജനുവരി- ഇംഗ്ലണ്ട്/  ഇന്ത്യ- 5 ടെസ്റ്റ്

ഇന്ത്യ, ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ശ്രീലങ്ക, പാക്കിസ്ഥാന്‍, വെസ്റ്റിന്‍ഡീസ്, ബംഗ്ലദേശ് എന്നിവയാണ് പങ്കെടുക്കുന്ന രാജ്യങ്ങള്‍.

നിലവിലെ രീതിയില്‍ ഇന്ത്യയില്ലാത്ത പരമ്പരയില്‍ ഇന്ത്യന്‍ ആരാധകര്‍ക്കു വലിയ താല്‍പര്യമുണ്ടാകില്ല. എന്നാല്‍ ഈ പരമ്പരയും പോയിന്റും ലോകകപ്പ് ജേതാക്കളെ നിര്‍ണയിക്കുന്നതില്‍ പ്രധാനമെന്നു കണ്ടാല്‍ ഇതിനു മാറ്റം വരും. ഐസിസി ഉന്നംവയ്ക്കുന്നതും അതാണ്. കാണികളുടെ എണ്ണം കൂട്ടുക, കാണാനുള്ള കാരണം ഉണ്ടാക്കുക. കൂടാതെ രണ്ടുവര്‍ഷ കാലയളവില്‍ എല്ലാ ടീമുകള്‍ക്കും ഏറെക്കുറെ തുല്യ അവസരങ്ങള്‍ കിട്ടും.

തങ്ങളുടെ എതിരാളികളെ ടീമുകള്‍ക്കു തന്നെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നത് പ്രധാന പോരായ്മ. ചില ടീമുകള്‍ക്ക് ദുര്‍ബല എതിരാളികളെ പരാജയപ്പെടുത്തി എളുപ്പത്തില്‍ മുന്നേറാന്‍ അവസരമുണ്ട്. നാട്ടില്‍ നേടുന്ന അനായാസ ജയങ്ങള്‍ക്കും വിദേശത്ത് അധ്വാനിച്ചു നേടുന്ന ജയങ്ങള്‍ക്കും ഒരേ പോയിന്റാണ് ലഭിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് നഗരത്തിൽ ഏർപ്പെടുത്തുന്ന കർശന സുരക്ഷാക്രമീകരണങ്ങളുടെയും ഗതാഗത നിയന്ത്രണങ്ങളുടെയും ഭാഗമായി നാളെ ഉച്ചയ്ക്കുശേഷം കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (34 minutes ago)

മാവുങ്കലിൽ പനി ബാധിച്ച് യുവാവ് മരിച്ചു  (1 hour ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭം... ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സുപ്രീംകോടതിയിൽ മാപ്പപേക്ഷിച്ച് കേന്ദ്രസർക്കാർ  (1 hour ago)

ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ  (2 hours ago)

പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...  (2 hours ago)

Mini-cooper accident മകൻ 'മേക്ക് ഓവറിൽ’ വാപ്പ രക്ഷിക്കാൻ പുറത്ത്  (2 hours ago)

ഓഹരി വിപണിയില്‍ കുതിപ്പ്... ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി...  (3 hours ago)

ഇടുക്കി നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും പ്രവേശന വിലക്ക്....  (3 hours ago)

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി  (3 hours ago)

നാട്ടിക ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി..  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (4 hours ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (4 hours ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (4 hours ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (5 hours ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (5 hours ago)

Malayali Vartha Recommends