ആഷസ് ടെസ്റ്റ് ഇന്ന് മൂന്നാം ദിനത്തിലേക്ക്... ഇംഗ്ലണ്ടിനും ഓസ്ട്രേലിയക്കും നിര്‍ണായക ദിനം
ആഷസ് ടെസ്റ്റ് ഇന്ന് മൂന്നാം ദിനത്തിലേക്ക് കടക്കുന്നു. ഇംഗ്ലണ്ടിനും ഓസ്ട്രേലിയക്കും ഇത് നിര്
ണായക ദിനം കൂടിയാണ്. ആദ്യ ഇന്നിംഗ്സില്‍ ഓസ്ട്രേലിയ 284 നു പുറത്തായിരുന്നു. ഇംഗ്ലീഷ് ബൗളിംഗ് നിരയ്ക്കു മുമ്ബില്‍ തോല്‍വി സമ്മതിച്ച ഓസീസിനെ സ്റ്റീവ് സ്മിത്തിന്റെ സെഞ്ചുറിയാണ് 284 ലെത്തിച്ചത്. തുടര്‍ന്ന് ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഓപ്പണര്‍ റോറി ബേണ്‍സിന്റെ കന്നി സെഞ്ചുറിയുടെ പിന്‍ബലത്തില്‍ 264 നു 4 എന്ന നിലയിലാണ് രണ്ടാം ദിനം കളി അവസാനിപ്പിച്ചത്.
ഇംഗ്ലണ്ടിനെ സംബന്ധിച്ചടത്തോളം കൂടുതല്‍ വിക്കറ്റുകള്‍ വീഴാതെ മികച്ച ലീഡിലെത്തുക എന്ന ലക്ഷ്യത്തോടെയായിരിക്കും ഇന്നു കളിക്കാനിറങ്ങുക. എന്നാല്‍ ഇഗ്ലണ്ടിനെ എന്തു വില കൊടുത്തും വലിയ ലീഡിലേയ്ക്കു വിടാതിരിക്കുക എന്നതാകും ഓസീസിന്റെ ലക്ഷ്യം. റോറി ബേണ്‍സ് 125 റണ്‍സുമായും ബെന്‍ സ്റ്റോക്സ് 38 റണ്‍സുമായും ക്രീസിലുണ്ട്.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha