കുക്കബുര, ക്രിക്കറ്റ് ബോളുകളില്‍ മൈക്രോചിപ്പ് ഘടിപ്പിക്കുന്നു
ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോള്‍ നിര്‍മാതാക്കളായ കുക്കബുര മൈക്രോ ചിപ്പ് ഘടിപ്പിച്ച ക്രിക്കറ്റ് ബോളുകള്‍ രംഗത്തിറക്കാന്‍ തയ്യാറെടുക്കുന്നു. ക്രിക്കറ്റ് കളി, അനുഭവം എന്നിവയിലെല്ലാം ഇതോടെ മാറ്റം വരുമെന്ന് കമ്പനി അവകാശപ്പെടുന്നു.
കൂക്കബുരയുടെ നിലവിലെ ബോളിന്റെ ഭാരത്തിനൊ രൂപകല്‍പ്പനയിലോ യാതൊരു മാറ്റവും വരുത്താതെയാണ് പുതിയ ബോള്‍ തയാറാക്കുന്നത്.
ബോളില്‍ ഘടിപ്പിച്ചിരിക്കുന്ന മൈക്രോ ചിപ്പില്‍ നിന്നും ഫോണിലേയൊ, ടാബ്ലറ്റിലേയോ ആപ്ലിക്കേഷനിലേക്ക് വിവരങ്ങള്‍ ലഭിക്കും. റിലീസ് സ്പീഡ്, പ്രീ ബ്രൗണ്‍സ്, പോസ്റ്റ് ബൗണ്‍സ് എന്നിങ്ങനെയുള്ള എല്ലാ വിവരങ്ങളും ബോളില്‍ നിന്നും ലഭിക്കും. ടെസ്റ്റ് ക്രിക്കറ്റിലും ട്വന്റി20 മത്സരങ്ങളിലും ഈ സ്മാര്‍ട്ട് ബോളുകള്‍ രംഗത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്.
ബോളിന് ഐസിസി അംഗീകാരം നേടിയെടുക്കുവാന്‍ കമ്പനി അധികൃതര്‍ ശ്രമിക്കുകയാണ്. ഇത് യാഥാര്‍ത്ഥ്യമാക്കുവാന്‍ ടെക്നോളജി പങ്കാളികളായ സ്പോര്‍ട്ട് കോറിനൊപ്പം ചേര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി പരിശ്രമിക്കുകയാണ് കൂക്കബുര.
https://www.facebook.com/Malayalivartha